എന്തുകൊണ്ട് കൂടുതല്‍ വിദ്യാര്‍ഥികള്‍  വിദേശത്തേക്ക് പോകുന്നു ?

1 min read

പഠിച്ചാല്‍ ജോലി കിട്ടണം . അതിനാല്‍ വിദേശത്തേക്ക് പോകുന്നു.

 എന്തുകൊണ്ടാണ് നമമുടെ കുട്ടികള്‍  കൂടുതല്‍ പേരും പഠിക്കാനായി വിദേശത്തേയ്ക്ക് പോകാന്‍ താല്പര്യപ്പെടുന്നത്.
 ഇത് പഠിക്കാന്‍ പോകുന്ന കുട്ടികളുടെ അതായത്് 20 വയസ്സിനും 23 വയസ്സിനും ഇടയിലുള്ള വിദ്യാര്‍ഥികളുടെ അഭിപ്രായമാണ്. സമൂഹത്തിലെ ബുദ്ധിജീവികളുടെയും അക്കാദമിക് വിദഗ്ദ്ധരുടെയും ഉത്തരമാണ്.  സംസ്ഥാനത്തെ മികച്ച ജേണലിസം അദ്ധ്യാപകനും പത്രപ്രവര്‍ത്തകനുമായ എസ്. രാധാകൃഷ്ണനാണ് കുട്ടികളുടെ അഭിപ്രായം സമാഹരിച്ച്് തന്റെ ഫെയ്‌സ് ബുക്ക്് കുറിപ്പിലൂടെ ഇത് ജനത്തെ അറിയിച്ചത്. ഒരു പ്രവേശന പരീക്ഷയില്‍ ചോദ്യമുണ്ടാക്കേണ്ടി വന്നപ്പോള്‍ അദ്ദേഹം  ഇക്കാര്യത്തില്‍ ഒരു ചോദ്യം തയ്യാറാക്കി. അതിങ്ങനെയായിരുന്നു.

‘ഇന്ത്യയില്‍നിന്ന് വിദ്യാര്‍ഥികള്‍ ഉപരിപഠനാര്‍ഥം കൂട്ടത്തോടെ വിദേശത്തേയ്ക്ക് പോകുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക.’

 കേരളത്തിനു പുറത്തുളള വിദ്യാര്‍ത്ഥികളും ഈ പരീക്ഷ എഴുതിയിരുന്നു. പല ചോദ്യങ്ങളില്‍ ഏതെങ്കിലുമൊക്കെ ഉത്തരമെഴുതിയാല്‍ മതിയായതിനാല്‍  കൂടുതലും മലയാളി വിദ്യാര്‍ഥികളാണ് ഈ ചോദ്യത്തിന് ഉത്തരമെഴുതിയത്. അവരുടെ ഉത്തരങ്ങളിലെ പ്രധാന പത്ത്
 പോയ്ന്റുകള്‍ ഇങ്ങനെയായിരുന്നുവെന്ന ് രാധാകൃ്ഷ്ണന്‍ സാര്‍ അറിയിക്കുന്നു.
1.പഠിക്കുമ്പോള്‍ തന്നെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ജോലി ചെയ്ത് ചെലവിനുള്ള വക കണ്ടെത്തണം.ആ പണമുപയോഗിച്ച് ഇഷ്ടമുള്ളതെന്തും പഠിക്കണം. 2. പഠിച്ചുകഴിഞ്ഞാല്‍ ജോലി ലഭിക്കണം.
3.ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം.
4. ഇഷ്ടമുള്ള വസ്ത്രം ധരിക്കണം, തുറിച്ചുനോട്ടം ഒഴിവാക്കണം
5. ഏതു സമയത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വേണം.
6. ശരീരം, അതിന് എന്തു കുഴപ്പമുണ്ടെങ്കിലും ബഹുമാനം വേണം.
7. കല്യാണം, കുടുംബം എന്നിവയ്ക്ക് സമയം വേണം.സമയപരിധി വേണ്ട
ദ.മററുള്ളവരുമായി താരതമ്യം ഇല്ലാത്ത അവസ്ഥയോട് ഇഷ്ടം.
9. സര്‍ക്കാര്‍ ജോലി, വെള്ളക്കോളര്‍ ജോലി എന്നിങ്ങനെ ജോലികള്‍ക്ക് തരംതിരിവ് ഇഷ്ടമല്ല.
10.എന്തു നിലപാടും സ്വീകരിക്കാനുള്ള സ്വാതന്ത്യം വേണം, ഒരു നിലപാടും സ്വീകരിക്കാതിരിക്കാനുള്ള സാഹചര്യവും.

  ഇത് ഒരുപക്ഷേ ഈ പരീക്ഷ എഴുതിയ കുട്ടികളുടെ മാത്രം അഭിപ്രായമായിരിക്കാം. എന്നാലും  ഇത് കേരളത്തിലെ പൊതുവേയുള്ള വിദ്യാര്‍ഥികളുടെ ചിന്തയുടെ പ്രതിഫലനമാണെന്ന് പറയാം.  ഇനി ഇതെങ്ങിനെ പരിഹരിക്കാമെന്ന് പറയേണ്ടത് കേരളീയ സമൂഹമാണ്. അല്ലെങ്കില്‍ നമ്മുടെ ഭരണാധികാരികളും സാമൂഹ്യ നേതാക്കളുമാണ്. അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Related posts:

Leave a Reply

Your email address will not be published.