രാഹുല്‍ അഴിമതിക്കാരനെന്ന് ആപ് ; കേജരിവാളിനെ ജയിലിലാക്കണമെന്ന് കോണ്‍ഗ്രസ് ; ഇപ്പോഴെല്ലാവരും ഒന്നായി
1 min read
പ്രതിപക്ഷ സഖ്യത്തില്‍ പരസ്പരം പോരടിച്ച ‘അഴിമതി’ക്കാര്‍
അഴിമതിക്കാര്‍ പാര്‍ലമെന്റില്‍ ഉണ്ടാവാന്‍ പാടില്ല. ഞാന്‍ അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇത് ആ പട്ടികയുടെ തുടക്കം മാത്രമാണ്. ഈ ആള്‍ക്കാര് ജയിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ തീരുമാനിക്കുക. ഇത് പറഞ്ഞത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കേജരിവാളാണ്.
കേജരിവാള്‍ അന്നു പറഞ്ഞ അഴിമതിക്കാരില്‍ ഏറ്റവും പ്രമുഖനാരാണെന്നറിയാമോ.
അത് രാഹുല്‍ ഗാന്ധി തന്നെ. പിന്നെ വരുന്ന പട്ടികയിങ്ങനെ സുശീല്‍ ഷിന്‍ഡേ, ചിദംബരം , കബില്‍ സിബല്‍, ജി.കെ. വാസന്‍, സല്‍മാന്‍ ഖുര്‍ഷിദ്, വീരപ്പമൊയ്‌ലി, പ്രകാശ് ജയസ്വാള്‍, പവന്‍ ബന്‍സല്‍, നവീന്‍ജിന്‍ഡാല്‍, അനുടണ്ഡന്‍, സുരേഷ് കല്‍മാജി. തരുണ്‍ഗോഗോയ്, മുലായം സിംഗ് യാദവ്, മായാവതി, ശരദ് പവാര്‍, ഫറൂക്ക് അബ്ദുള്ള, ജഗന്‍മോഹന്‍ റെഡ്ഡി , പ്രഫുല്‍ പട്ടേല്‍.
ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരിക്കെതിരെയും കേജിരവാള്‍ ആരോപണമുന്നയിച്ചു. ഗഡ്കരി കോടിതയെ സമീപിച്ചു. കേജരിവാള്‍ മാപ്പുപറയുകയും ചെയ്തു. എന്നാല്‍ മറ്റൊരു നേതാവും തങ്ങളഴിമതിക്കാരാണ് എന്ന് പറഞ്ഞതിന്‍ കേജരിവാളിന്‍ ഒരു നോട്ടീസ് പോലും അയച്ചില്ല.
പിന്നെ അരവിന്ദ് കേജരിവാള്‍ പറഞ്ഞതെന്താണ്.
നമ്മള്‍ കുടുംബാധിപത്യ രാഷ്ട്രീയം ഇന്ത്യയില്‍ ഇല്ലാതാക്കാന്‍ യത്‌നിക്കണം.2014 ജനുവരി 30ന് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ഏക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു കേജരിവാളിന്റെ ഈ പ്രസംഗം. ഇപ്പോഴദ്ദേഹം സോണിയെയും രാഹുലിനെയും കെട്ടിപ്പിടിക്കുന്നു.
എന്നാല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് പറഞ്ഞിരുന്നതെന്താണെന്നോ.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യണം. ഡല്‍ഹി എക്‌സൈസ് അഴിമതിക്കേസില്‍ മുഖ്യ പങ്കാളി കേജരിവാളാണെന്നും അദ്ദേഹത്തെയും അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. ഈ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലാണ്. സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഫെബ്രുവരി 26ന് റോഡ് ഷോയുമായി പോയ മനിഷ് സിസോദിയ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഈ കേസില്‍ മുഖ്യപങ്കാളി ഡല്‍ഹി മുഖ്യമന്ത്രിയാണെന്നായിരുന്നു കോണ്‍ഗ്രസ് ഇതുവരെ ആരോപിച്ചിരുന്നത്. സിസോദിയ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോഴും സിസോദിയയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ് വിയായിരുന്നു.
പരസ്പരം അഴിമതിക്കാരാണെന്നാരോപിച്ചിരുന്നവര്‍ ഇപ്പോഴൊന്നായി.
ഏതായാലും ‘ഇന്ത്യ ‘ സഖ്യ കക്ഷികളെ കൂടെ നിറുത്താന്‍ കോണ്‍ഗ്രസ് അങ്ങേയറ്റത്തെ വിട്ടുവീഴ്ച ചെയ്യുകയാണ്. ഏറ്റവും വലിയ അഴിമതിക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന പറഞ്ഞ എ.എ പിയെ കൂടെ കൂട്ടുക മാത്രമല്ല അവര്‍ ചെയതത്. ഏറ്റവുമൊടുവില്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവരാന്‍ നോട്ടീസ് നല്‍കിയത് ലോകസഭയിലെ ഡെപ്യൂട്ടി ലീഡര്‍ ഗൗരവ്് ഗൊഗോയി ആയിരുന്നു. അപ്പോള്‍ ലോകസഭിയിലെ കോണ്‍ഗ്രസ് ലീഡര് ആയ അധീര് രഞ്ജന്‍ ചൗധരി എവിടെപ്പോയി. അതേ അധീര്‍ രഞ്ജന്‍ ബംഗാളില്‍ മമതാ ബാനര്ജിക്കെതിരെ പടവെട്ടുന്ന നേതാവാണ്. അധീര്‍ നോട്ടീസ് നല്‍കിയാല്‍ ആ അവിശ്വാസത്തില്‍ മമതബാനര്‍്ജി കൂടെ നിന്നില്ലെങ്കിലോ എന്ന് ഭയന്നാണ് ഗോഗോയിയെ നോട്ടീസ് നല്‍കാന്‍ ഏല്പിച്ചത്. സി.പി.എം തുടങ്ങിയ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടാതെ ഒറ്റയ്ക്ക് നോട്ടീസ് കൊടുത്തതില്‍ അവര്‍ പ്രതിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് മാപ്പ് പറയുകയുംചെയ്തു.