കാഞ്ഞങ്ങാട്ടെ ഹിന്ദുവിരുദ്ധ മുദ്രാവാക്യം: പ്രതികള്‍ക്ക് ഭീകരബന്ധമുണ്ടെന്ന് സൂചന
1 min readമുസ്ലിംലീഗ് റാലിയിലെ പ്രകോപന മുദ്രാവാക്യം. പ്രതികള്‍ക്ക് ഭീകരബന്ധം
കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിക്കിടയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതിക്ക് ഭീകര ബന്ധം ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് .. കല്ലൂരാവി സ്വദേശി അബ്ദുള്‍ സലാമായിരുന്നു റാലിയില്‍ മുദ്രാവാക്യം വിളിച്ചു കൊടുത്തത്. ഹിന്ദുക്കളെ കൊന്ന് അമ്പല നടയില്‍ കെട്ടിത്തൂക്കും എന്നായിരുന്നു വിളിച്ച മുദ്രാവാക്യം. മറ്റ് പ്രവര്‍ത്തകര്‍ ഇത് ഏറ്റു വിളക്കുകയും ചെയ്തു. ഇത് മറ്റാരോ എഴുതി സലാമിനെ പഠിപ്പിച്ചതാണെന്നും മുദ്രാവാക്യം വിളിക്കാന്‍ വാട്‌സ് ആപ്പിലൂടെ നിര്‍ദ്ദേശം ലഭിച്ചെന്നും പൊലീസിന് സംശയമുണ്ട്. ഇതേ തുടര്‍ന്ന് സലാമിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. അബ്ദുള്‍ സലാമിനെ കസ്റ്റഡിയില്‍ കിട്ടുന്നതിനുള്ള നടപടികള്‍ പൊലീസ് തുടങ്ങി കഴിഞ്ഞു. മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബുവും പ്രതിപ്പട്ടികയിലുണ്ട്.
വിദ്വേഷ മുദ്രാവാക്യം വിളിച്ചു കൊടുത്ത അബ്ദുള്‍ സലാമിനെ യൂത്ത് ലീഗ് പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ മുദ്രാവാക്യം വിളിക്കെതിരെ പ്രതിഷേധിക്കാന്‍ ഇടത്‌വലത് മുന്നണികള്‍ ഇതുവരെ തയ്യാറായിട്ടില്ല.