മണിപ്പൂര്‍ വീഡിയോ: രാജസ്ഥാന് യുവതിയെയും വേട്ടയാടുന്നു
1 min read
ആള്‍വാറില്‍ മാനഭംഗം ചെയ്യപ്പെട്ട യുവതിയുടെ വീഡിയോ പരതി ജനം
ഈ മാസം 19നാണ് മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പുറത്തിറങ്ങിയത്. ഇത് രാജ്യം മുഴുവന്‍ ചര്‍ച്ചയായതോടെ 2019ല്‍ രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ വീഡിയോ ജനം വീണ്ടും തിരയുകയാണ്. ഇപ്പോള്‍ പോലീസുകാരിയാണ് അന്ന് മാനഭംഗം ചെയ്യപ്പെട്ട കവിത( പേര് മാറ്റിയതാണ്). തങ്ങളുടെ കസിന്റെ വിവാഹവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ പോയതാണ് കവിതയും ഭര്‍ത്താവ് അജയിയും (പേര് മാറ്റിയതാണ്). വഴിയില്‍ വച്ച് അഞ്ചംഗ സംഘം ഇവരെ തടഞ്ഞുനിര്‍ത്തുന്നു. കവിതയെ മാനഭംഗപ്പെടുത്തുന്നു. ആ ദൃശ്യം വീഡിയോവില്‍ പകര്‍ത്തുന്നു. അജയിയെ നോക്കി നിറുത്തിയായിരുന്നു ഈ മാനഭംഗം. ഒടുവില്‍ ഈ വിഡിയോ ഇന്റര്നെറ്റിലിടാതിരിക്കാന് 10,000 രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തുന്നു.
ഈ സംഭവം രാജസ്ഥാനില്‍ വളരെ ഒച്ചപ്പാടുണ്ടായി. അധികൃതര്‍ നിസ്സംഗത കാണിച്ചു. ആദ്യം കേസെടുക്കാനൊന്നും പോലീസ് തയ്യാറായില്ല. സ്റ്റേഷനിലെത്തിയ കവിതയെ സ്റ്റേഷനിലെ എസ്.എച്ച്. ഒ ആക്ഷേപിക്കുകയാണുണ്ടായത്. ഒടുവില്‍ 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ശന നടപടിയെടുക്കാന്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹലോ്ട്ട് നിര്്ബന്ധിതനായ. സംഭവത്തില്‍ കൃത്യമായ നടപടിയെടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കര്‍ശന നടപടിയെടുത്തു. ചിലരെ സസ്പെന്‍ഡ് ചെയ്തു. ചിലരെ സ്ഥലം മാറ്റി. കവിതയക്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടി. പൊലീസ് സേനയില്‍ ജോലിയുടെ കിട്ടി. വിചാരണയ്ക്ക് ശേഷം പ്രതികളില്‍ ഒരാളെയൊഴികെ എല്ലാവരെയും ജീവപര്യന്തം തടവിന് വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ക്കെതിരെ പോക്സോ കോടതിയില്‍ വിചാരണ നടക്കുന്നു. കവിത പോലീസ് ആയി ജോലിക്ക് കയറുകയും ചെയ്തു.
ഇപ്പോള്‍ മണിപ്പൂര്‍ സംഭവത്തെക്കുറിച്ചുള്ള വീഡിയോ വന്ന ഉടനെ പലരും തന്നെ വിളിക്കുന്നു. താന്‍ പല കോളുകളു എടുക്കാതെയായി. ചില മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്റെ ഉയര്‍ന്ന ഓഫീസര്‍മാരെ കണ്ട് അവരോട് നേരിട്ട് സംസാരിക്കാന്‍ ഏര്്പ്പാടാക്കി. എനിക്കതിന് താല്പര്യമില്ലായിരുന്നു എന്നവര്‍ പറയുന്നു. ആ രംഗം ഇപ്പോഴും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല്. ഞാനത് മറക്കാനാഗ്രഹിക്കുന്നു. പക്ഷേ ഇന്റര്്നെറ്റിലുള്ള ആ വിഡിയോ ഇപ്പോഴും പൊങ്ങിവരികയാണ്. എന്റെ മക്കളുടെ മുന്നില്‍ ഞാന്‍ ഒരു പോലീസുകാരിയായാണ് അറിയപ്പെടാനാഗ്രഹിക്കുന്നത്. ്അല്ലാതെ പീഡിപ്പിക്കപ്പെട്ട ഒരമ്മയായിട്ടല്ല.
ഞാന്‍ പോലീസുകാരിയാണെങ്കിലും പീഡിപ്പക്കപ്പെട് സ്ത്രീയായിട്ടാണ് എന്നെ പലരും കാണുന്നത്. പോലീസിലേക്കുള്ള പരിശീലനത്തിനിടെ സഹപ്രവര്‍ത്തകര്‍ ഞാനാ പീഡിക്കപ്പെട്ട യുവതി തന്നെയല്ലെയെന്ന് തിരക്കുന്നു. പലരും വീഡിയോ ഒത്തുനോക്കി അത് ഞാനാണെന്ന് ഉറപ്പുവരുത്തുന്നു. ജോലിയുടെ ഭാഗമായി യാത്രചെയ്യുമ്പോഴും പലരും ഞാനാ യുവതിയല്ലെ എന്ന് ചോദിക്കുന്നു. അതുണ്ടാക്കുന്ന മാനസിക വിഷമം ഇവര്‍ക്കൊന്നും മനസ്സിലാകില്ലെന്ന് കവിത പറയുന്നു.