മമതയുടെ ബംഗാളില്‍ ഇങ്ങനെ , നഗ്നരാക്കി മര്‍ദ്ദിക്കപ്പെട്ട സ്ത്രീകള്‍ക്കെതിരെ കേസ്
1 min readനഗ്നരായി മര്‍ദ്ദിക്കപ്പെട്ട സ്്ത്രീകള്‍ പ്രതികളായി , ജയിലിലായി ; ഇത് മമതയുടെ ബംഗാളാണ്.
പശ്്്ചിമ ബംഗാളിലെ മാള്‍ഡയില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം തുണിയിരിച്ച് മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായിട്ടും പൊലീസിന് ഇരട്ടത്താപ്പ്. ആക്രമിക്കപ്പെട്ട രണ്ട് സ്ത്രീകള്‍ക്കുമെതിരെ കലാപത്തിന് കേസെടുത്തു. 45 കാരിയായ ഹബ്ലി മണ്ഡലും 48 കാരിയായി ഫെക്കിയ മണ്ഡലുമാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ തുണി ജനക്കൂട്ടം അഴിച്ചുമാറ്റുന്നതും ഉടുത്തതുണിയുടെ ഒരുഭാഗം ഉപയോഗിച്ച് ഇവര്‍ നഗ്നത മറയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. അതേ സമയം ജനക്കൂട്ടം വടി കൊണ്ടും ചെരിപ്പ് കൊണ്ടും കൈ കൊണ്ടും അവരെ തല്ലുന്നുണ്ടായിരുന്നു.
ഭ്രാന്തരായ ജനക്കൂട്ടം രണ്ടു സ്ത്രീകളെ മര്‍ദ്ദിക്കുന്നതും അവരുടെ തുണി അഴിക്കുന്നതും അവരെ നഗ്നകളാക്കുന്നതും ,വീണ്ടും വിണ്ടും മര്‍ദ്ദിക്കുന്നതും ഈവീഡിയോവില് കാണാമായിരുന്നു.അക്കൂട്ടത്തില്‍ സ്ത്രീകളുമുണ്ട്. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലെ ബാമന്ഗോള പോലീസ് സ്റ്റേഷന് പരിധിക്കുളളിലെ ബക്കുവഹട്ടിലാണ് സംഭവം നടന്നത്.. ജൂലായ് 19നാണ് ഈ സംഭവം നടന്നത്. ടി.വി ബംഗ്ലാ ഈ സംഭവത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. പോക്കറ്റടിക്കാരാണെന്ന സംശയത്തിലാണ ്ജനക്കൂട്ടം രണ്ടു സ്ത്രീകളെ കൈകാര്യം ചെയ്തത്രെ. അവരെ ജനക്കൂട്ടം പൊതിരെ തല്ലി. അഴിഞ്ഞു പോയ വസ്ത്രം ചുരുട്ടി അവര്‍ നഗ്നത മറയ്ക്കാന്‍ ഇരുവരും ശ്രമിക്കുന്നുണ്ടായിരുന്നു. അതേ സമയം ജനക്കുട്ടം വടികൊണ്ടും കൈ കൊണ്ടും ചെരിപ്പ് കൊണ്ടും അവരെ അടിക്കുകായിരുന്നു. ന്ഗനത മറയ്ക്കാന്‍ തുണി ചുരുട്ടിപിടിക്കുമ്പോള് തങ്ങള്‍ക്ക് നേരെ വരുന്ന അടികളൊക്കെ കൈകൊണ്ട് തടുക്കാന്‍ പോലും അവര്‍ക്കാവുന്നുണ്ടായിരുന്നില്ല. ജനക്കുട്ടം അവരുടെ മുടിക്ക് പിടിച്ച് വലിക്കുന്നതും അവര്‍ വേദനകൊണ്ട് പുളയുന്നതും വീഡിയോയില്‍ കാണാം. ആരും അവരുടെ രക്ഷയ്ക്കെത്തിയില്ല. ആക്രമണത്തിനിരയാവര്‍ മാള്‍ഡയിലെ മണിക്ക് ചക് ഗ്രാമത്തിലുള്ളവരാണെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമിക്കപ്പെട്ടവര്‍ ഗിരിവര്ഗക്കാരാണെന്ന് ബി.ജെ.പി വക്താവ് അമിത് മാളവ്യ ചോദിച്ചിരുന്നു. ഈ സംഭവം കണ്ട് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ ഹൃദയം തകര്ന്നില്ലേയെന്ന് മാളവ്യ അന്ന് ചോദിച്ചിരുന്നു.
നേരത്തെ ജൂലായ് 8ന് തിരഞ്ഞെടുപ്പ് ദിവസം ഹൗറ ജില്ലയിലെ പാഞ്ചളയില് ബി.ജെ.പി വനിതാ സ്ഥാനാര്‍ത്ഥിയെ തൃണമൂല്‍ സ്ഥാനാര്‍ഥികളും ഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചിരുന്നു. ബൂത്തിലിരുന്ന സ്ഥാനാര്‍ഥിയെ പുറത്തേക് വലിച്ചിഴയ്ക്കുകയും നഗ്നയാക്കി മര്‍ദ്ദിക്കുകയുമായിരുന്നു. വോട്ടെണ്ണല്‍ ദിവസം ഹൗറയിലെ ദോംജൂറില്‍ ബി.ജെ.പിയുടെ വനിതാ സ്ഥാനാരഥിയെ കൗണ്ടിംഗ് സെന്ററില്‍ വെച്ച് തൃണമൂല്‍ സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. മമതയുടെപോലീസ് ഈ സംഭവത്തില്‍ ഒരു എഫ്.ഐ.ആര് പോലും ഇട്ടിട്ടില്ല.
മാള്‍ഡയില്‍ നഗ്നരായി ആക്രമികപ്പെട്ട രണ്ടു സ്ത്രീകളെയും ം കലാപം നടത്തിയതിന് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തേക്കേ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ആക്രമിക്കപ്പെട്ട സ്ത്രീകളെ തുണികള്‍ കീറിപ്പറഞ്ഞ നിലയില്‍ മണിക്കൂറുകളോളം സ്റ്റേഷനില്‍ വച്ചെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്ത് ആക്രമണം മൂടിവയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ്മാള്ഡയില് നിന്നുള്ള ബി.ജെ.പി എം.പി ഖാഗന്‍ മുര്‍മു ആരോപിച്ചു.
ReplyForward |