തന്റെസ്‌കൂളില്‍ കുട്ടികള്‍ക്കിന് ഹോംവര്‍ക്കില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍
1 min readഗണേഷ്‌കുമാര്‍ വീണ്ടും തകര്‍ക്കുന്നു. ഇത്തവണ ചെറിയ കുട്ടികളുടെ ഹോംവര്‍ക്കിനെതിരെ
എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ
ഇത്തവണയും മന്ത്രിയാവേണ്ടയാളായിരുന്നു ഗണേഷ്. നേരത്തെ ഗതാഗത മന്ത്രിയായപ്പോള്‍ പേരെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ എല്‍.ഡി.എഫിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിഞ്ഞുള്ള രണ്ടാം ടേമിലാണ് ഗണേഷ് മന്ത്രിയാകുക. അതില്‍ ഉറപ്പുണ്ടോ എന്നും അറിയില്ല. എന്നാല്‍ കുറച്ചു നാളായി വിവാദ പ്രസ്താവനകള്‍ ആണ് അദ്ദേഹം നടത്തുന്നത്. ഭരണകക്ഷിയിലെ ഘടക കക്ഷി നേതാവും മുന്‍ മന്ത്രിയും സിറ്റിംഗ് എം.എല്‍.എയുമായ ആള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ ഭരണകക്ഷി അംഗങ്ങള്‍ക്ക് അല്പം വിഷമമുണ്ടാവുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് ഒരു സുഖതമാണ് തോന്നുക.
കുറെ നാളായി സര്‍ക്കാരിന് ചില കൊട്ട്ുകള്‍ കൊടുത്തുകൊണ്ടിരുന്ന ഗണേഷ് ഇപ്പോള്‍ ഒരു വിദ്യാഭ്യാസ വിചക്ഷണനെ പോലെയാണ് സംസാരിക്കുന്നത്.
താന്‍ മാനേജരായ സ്‌കൂളില്‍ എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ ഹോംവര്‍ക്കുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. ഇവിടെ നടപ്പാക്കാനാകുദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് അദ്ദേഹം പറയുന്നു.. കുട്ടികള്‍ക്ക് പുസ്തകം വീട്ടില്‍ കൊടുത്തുവിടുന്നതും നിര്‍ത്തുകയാണ്. വീട്ടിലെത്തുന്ന കുട്ടികള്‍ കളിക്കുകയും ടിവി കാണുകയും അച്ഛന്റെയും അമ്മയുടെയും ഒപ്പം സമയം ചെലവഴിക്കുകയുമാണ് വേണ്ടതെന്ന് ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു എംഎല്‍എയുടെ പ്രഖ്യാപനം. ഭാവിയില്‍ 4, 5, 6 ക്ലാസുകളിലും ഇത് ബാധകമാക്കും. ഇതുവഴിയുള്ള വ്യത്യാസം പതുക്കെ മനസ്സിലാകുമെന്നും മൂല്യമുള്ള മക്കളുണ്ടാകുമെന്നും എംഎല്‍എ അവകാശപ്പെട്ടു.
”ഞാന്‍ ഇന്നലെ ഒരു തീരുമാനമെടുത്തു. ഞാന്‍ മാനേജരായ സ്‌കൂളില്‍ ഇനി എല്‍കെജി, യുകെജി മുതല്‍ നാലാം ക്ലാസ് വരെ ഹോം വര്‍ക്കുകളില്ല. പുസ്തകങ്ങളും വീട്ടില്‍ കൊടുത്തയയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം ഞാന്‍ എന്റെ സ്‌കൂളില്‍നിന്നു തന്നെ തുടങ്ങുകയാണ്.’ എംഎല്‍എ പറഞ്ഞു.
”നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടിവി കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോടു ചേര്‍ന്നു കിടന്ന് കെട്ടിപ്പിടിച്ച് ഉറങ്ങണം, രാവിലെ സ്‌കൂളില്‍ വരണം. ഇനിമുതല്‍ സ്‌കൂളില്‍ പഠിപ്പിക്കും. ഈ കുഞ്ഞുങ്ങള്‍ക്ക് ഹോംവര്‍ക്കില്ല. പുസ്തകം തന്നെ വീട്ടില്‍ കൊടുത്തുവിടുന്നത് അവസാനിപ്പിക്കുകയാണ്. കാരണം അവര്‍ വീട്ടില്‍ വന്നാല്‍ അച്ഛന്റെയും അമ്മയുടെയും സ്‌നേഹം അനുഭവിക്കണം. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് അത് കിട്ടാന്‍ പോകുന്നത്? 90 വയസ്സാകുമ്പോഴോ? പെന്‍ഷന്‍ വാങ്ങിച്ചിട്ടാണോ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാന്‍ പോകുന്നത്?’
”ഈ കുഞ്ഞുങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാന്‍, അവരുടെ വാത്സല്യം ഏറ്റുവാങ്ങാന്‍ അവസരം ഇല്ലാതാകുമ്പോള്‍ അവരെ നമ്മെ വൃദ്ധസദനങ്ങളില്‍ തള്ളും. അങ്ങനെ തള്ളാതിരിക്കാനാണ് എന്റെ ഈ തീരുമാനം. മറ്റുള്ളവരോടു പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ല. കേരള സര്‍ക്കാരിന്റെ ഉത്തരവുണ്ട്, മറ്റതുണ്ട് എന്നൊക്കെ പറയും. ഇവിടെ എന്റെ സ്‌കൂളില്‍ ഒറ്റ പദ്ധതിയേ ഉള്ളൂ. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇനി ഹോംവര്‍ക്ക് വേണ്ട. പഠിപ്പിക്കാനുള്ളത് മുഴുവന്‍ സ്‌കൂളിലിരുത്തി പഠിപ്പിക്കും.’
”ഒരു കുഞ്ഞിനെ പഠിപ്പിക്കാന്‍ അധ്യാപകന് വര്‍ഷം 1000 മണിക്കൂര്‍ കിട്ടും. അതു പോരേ? 200 ദിവസം 5 മണിക്കൂര്‍ വച്ച് ആകെ 1000 മണിക്കൂര്‍ മതി ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞിനെ എന്തും പഠിപ്പിക്കാന്‍. ആ ആയിരം മണിക്കൂറില്‍ കണക്ക് പഠിപ്പിക്കുക, അതിന്റെ വര്‍ക്ക് ചെയ്യിക്കുക, വൈകിട്ട് സന്തോഷത്തോടെ വീട്ടില്‍ വിടുക. അവര്‍ വീട്ടില്‍ ചെന്ന് കളിക്കട്ടെ, ടിവി കാണട്ടെ, മൊബൈലില്‍ കളിക്കട്ടെ. അച്ഛന്റെയും അമ്മയുടെയും കൂടെ ഇരിക്കട്ടെ. അതിന് കുഞ്ഞുങ്ങള്‍ക്ക് കഴിയട്ടെ എന്നുള്ളതുകൊണ്ട് ഇന്നലെ ഞാന്‍ ആ തീരുമാനം എടുത്ത് സ്റ്റാഫ് മീറ്റിങ്ങില്‍ ടീച്ചര്‍മാര്‍ക്ക് നിര്‍ദ്ദേശവും കൊടുത്തുകഴിഞ്ഞു. ഭാവിയില്‍ അഞ്ചിലും ആറിലും ഏഴിലും ഞാന്‍ ഇതു നടപ്പാക്കും. ഇതിന്റെ വ്യത്യാസം എന്താണെന്ന് നിങ്ങള്‍ കണ്ടോളൂ. മൂല്യമുള്ള മക്കളുണ്ടാകും.’ – ഗണേഷ് കുമാര്‍ പറഞ്ഞു.
ഉദ്ഘാടനത്തിനു നിലവിളിക്കു കൊളുത്താന്‍ വിശ്വാസത്തിന്റെ പേരില്‍ തയാറാകാതിരുന്ന സിഡിഎസ് ചെയര്‍പേഴ്‌സനെ അതേവേദിയില്‍ വച്ച് എംഎല്‍എ ഉപദേശിച്ചതും വാര്‍ത്തയായിരുന്നു. അടുത്തതവണ വിളക്കു കൊളുത്തണമെന്ന് സിഡിഎസ് ചെയര്‍പേഴ്‌സനോട് ഗണേഷ് കുമാര്‍ തമാശരൂപേണ ആവശ്യപ്പെട്ടു. ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ ആരും പോകരുതെന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു.