ഉറുമ്പിനെ ചുറ്റിക കൊണ്ട് കൊല്ലാൻ ശ്രമിക്കുന്നതുപോലെ

1 min read

കേന്ദ്രത്തിന്റെ ഐടി നിയമ ഭേദഗതിക്കെതിരെ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം

ഉറുമ്പിനെ ചുറ്റിക കൊണ്ട് കൊല്ലാൻ ശ്രമിക്കുന്നതുപോലെ…. ഐ ടി നിയമദേദഗതി സംബന്ധിച്ചുണ്ടായ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണമാണിത്. സർക്കാരിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്ത വരുന്നതു തടയാൻ കൊണ്ടുവന്ന കേന്ദ്രത്തിന്റെ ഐടി നിയമ ഭേദഗതി പരിഗണിക്കുന്നതിനിടയിലാണ് ഈ ഭേദഗതി.ഉറുമ്പിനെ ചുറ്റിക കൊണ്ട് കൊല്ലാൻ ശ്രമിക്കുന്നതുപോലെയാണ് എന്ന് ഹൈക്കോടതി പറഞ്ഞത്. ജനാധിപത്യ പ്രക്രിയയിൽ, ജനങ്ങളെപ്പോലെ സർക്കാരും പങ്കാളിയാണ്. പൗരനു ചോദ്യം ചെയ്യാനും ഉത്തരം ആവശ്യപ്പെടാനുമുള്ള മൗലികാവകാശമുള്ളതുപോലെ മറുപടി നൽകാൻ സർക്കാരിനും ബാധ്യതയുണ്ട്. ഐടി നിയമഭേദഗതിയുടെ ആവശ്യം മനസ്സിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. 

യാഥാർഥ്യവും വ്യാജവും തീരുമാനിക്കാൻ സർക്കാർ അതോറിറ്റിക്ക് സമ്പൂർണ അധികാരം നൽകുന്നത് എങ്ങനെ ശരിയാകുമെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഫാക്ട് ചെക്കിങ് യൂണിറ്റിൽ ആരാണ് വസ്തുത പരിശോധിക്കുന്നതെന്നും ആരാഞ്ഞു.

ഐടി നിയമഭേദഗതി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് ഇന്ത്യൻ മാഗസിൻസ്, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്ര എന്നിവരുടെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

Related posts:

Leave a Reply

Your email address will not be published.