CPM നോട് അകന്ന് ഇ.പി ജയരാജൻ
1 min read
CPM സെമിനാറിലേക്ക് ഇ.പി.യില്ല – കലിപ്പ് ഗോവിന്ദനോട്
ഏകീകൃത സിവിൽ കോഡിനെതിരെ CPM നടത്തുന്ന സെമിനാറിൽ പങ്കെടുക്കാതെ ഇടതുമുന്നണി കൺവീനർ കൂടിയായ ഇ.പി ജയരാജൻ . DYFI നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ ദാനം നടത്താൻ തിരുവനന്തപുരത്ത് തങ്ങുന്നു എന്നാണ് ഇതിനു നൽകുന്ന വിശദീകരണം. ഇടതുമുന്നണിക്ക് പുറത്തുള്ളവരും മത സാമുദായിക സംഘടനകളുമെല്ലാം സെമിനാറിൽ പങ്കെടുക്കുമ്പോഴാണ് ഇടതുമുന്നണി കൺവീനർ തന്നെ വിട്ടു നിൽക്കുന്നത്. ഇത് CPM നെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കുന്നത്.
മാസങ്ങളായി പാർട്ടി കമ്മറ്റികളിൽ നിന്നും പരിപാടികളിൽ നിന്നും EP വിട്ടു നിൽക്കുകയാണ്. MV ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിനു പിന്നാലെയാണ് പാർട്ടി പരിപാടികളോട് ജയരാജൻ അകലം പാലിച്ചു തുടങ്ങിയത്. MV ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് Ep വിട്ടു നിന്നത് ചർച്ചയായിരുന്നു.. ജൂൺ 30 ന് നടന്ന CPM സംസ്ഥാന സെക്രട്ടേറിയറ്റിലും ജൂലൈ 1, 2 തീയതികളിൽ നടന്ന സംസ്ഥാന കമ്മറ്റിയിലും Ep പങ്കെടുത്തിരുന്നില്ല.. ആയുർവേദ ചികിത്സയിലാണ് എന്നായിരുന്നു അന്നു പറഞ്ഞ കാരണം. എന്നാൽ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തലേന്ന് അദ്ദേഹം തൃശൂരിലെ ഒരു പരിപാടിയിൽ ഉണ്ടായിരുന്നു. ഗവർണർക്കെതിരെ നടന്ന രാജ് ഭവൻ ഉപരോധത്തിലും ജയരാജൻ പങ്കെടുത്തിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതെ മാറ്റി നിർത്തിയതും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതുമാണ് ഈ അകൽച്ചയ്ക്കു കാരണമെന്നാണ് പറയപ്പെടുന്നത്.
CPI നേതൃത്വവും പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ചേരുന്നതു കൊണ്ടാണ് എന്നാണ് വിശദീകരണം. എന്നാൽ മുസ്ലീം ലീഗിനെ ക്ഷണിച്ചതിലുള്ള എതിർപ്പാണ് പ്രധാനകാരണം. CPM സ്വന്തം നിലയിൽ സെമിനാർ നടത്തുന്നതും അവരെ ചൊടിപ്പിച്ചു. ഇടതു മുന്നണി സംയുക്തമായാണ് പരിപാടി നടത്തേണ്ടിയിരുന്നത് എന്ന വികാരമാണ് CPI ക്കുള്ളത്.
പല മുസ്ലീം വനിത സംഘടനകളും സെമിനാറിൽ നിന്ന് വിട്ടു നിൽക്കുമെന്നാണറിയുന്നത്. ഒറ്റ മുസ്ലീം സ്ത്രീക്കും വേദിയിൽ ഇടം നൽകിയില്ല എന്ന പരാതിയുമുണ്ട്. ഇന്ന് വൈകുന്നേരം 4 മണിക്ക് കോഴിക്കാട്ടാണ് സെമിനാർ നടത്തുന്നത്.