മികച്ച നടൻ മമ്മൂട്ടി?

1 min read

പുരസ്കാരത്തിനുള്ള കടുത്ത പോരാട്ടം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിൽ

ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിക്കായിരിക്കുമോ ? സിനിമാലോകം ഉറ്റുനോക്കുകയാണ്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പ്രഥ്വിരാജുമാണ് അവസാന റൗണ്ടിലുള്ളത്. ഇതിൽ പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണ്. മമ്മൂട്ടിയുടെ മൂന്ന് സിനിമകളാണ് അവസാന റൗണ്ടിലുള്ളത്. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നിവ. നൻപകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ അഭിനയം അന്താരാഷ്ട്ര ചലച്ചിത്രോത്‌സവ വേദികളിൽ പോലും പ്രശംസ നേടിയിരുന്നു. അതുകൊണ്ടു തന്നെ ഈ വർഷത്തെ മികച്ച നടൻ മമ്മൂക്ക തന്നെ എന്ന് ആരാധകർ വിശ്വസിക്കുന്നത്.

അറിയിപ്പ് , ന്നാ താൻ കേസ് കൊട്, പട എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്. ഇതിൽ ആദ്യ രണ്ടു ചിത്രങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. തീർപ്പ് , ജനഗണമന എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയമാണ് പൃഥ്വിരാജിനെ അവസാന റൗണ്ടിൽ എത്തിച്ചത്

. ആകെ 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. 42 എണ്ണം അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 18 ന് അവാർഡ് പ്രഖ്യാപനമുണ്ടായേക്കാം. മത്സരത്തിനെത്തിയ ചിത്രങ്ങളിൽ കൂടുതലും റിലീസ് ചെയ്യാത്തവയാണ്. റിലീസ് ചെയ്യാത്ത ചിത്രങ്ങൾ മുൻ വർഷങ്ങളിൽ അവാർഡ് നേടിയിട്ടുണ്ട്. ലിജോ ജോസിന്റെ നൻപകൽ നേരത്ത് മയക്കം, മഹേഷ് നാരായണന്റെ അറിയിപ്പ് , ഷാഫി കബീറിന്റെ ഇല വീഴാപൂഞ്ചിറ, വിപിൻ ദാസിന്റെ ജയ ജയ ജയ ജയഹേ എന്നിവ മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നീ വിദാഗങ്ങളിൽ മത്സരിക്കുന്നുണ്ട്.

ബംഗാളി ചലച്ചിത്രകാരൻ ഗൗതം ഘോഷ് ആണ് ജൂറി ചെയർമാൻ. നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ , സൗണ്ട് ഡിസൈനർ ഡി.യുവരാജ് , പിന്നണി ഗായിക ജിൻസി ഗ്രിഗറി എന്നിവരാണ് അംഗങ്ങൾ.

Related posts:

Leave a Reply

Your email address will not be published.