ഉറങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചു

1 min read

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മടക്കിമല യില്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ പൊട്ടിത്തെറിച്ചു. ഒഴക്കല്‍കുന്നില്‍ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീന്‍ ലത്വീഫിയുടെ മകന്‍ സിനാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.

ഫോണ് അടുത്തുവച്ചു സിനാന്‍ മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാന്‍ ഉണര്‍ന്നത്.

ഫോണില്‍ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈല്‍ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.

2 വര്‍ഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്ന ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

Related posts:

Leave a Reply

Your email address will not be published.