ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറായ വീട്ടമ്മ മരിച്ചു
1 min read
കൊല്ലം: കരിക്കോട് ഇലക്ട്രിക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറായ വീട്ടമ്മ മരിച്ച സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോ ഓടിച്ച കരിക്കോട് ഷാപ്പുമുക്ക് സ്വദേശി ജലജ(39)യാണ് അപകടത്തില്‍ മരിച്ചത്.
എതിര്‍ ദിശയില്‍ വന്ന ബൈക്ക് പൊടുന്നനെ തിരിച്ചപ്പോള്‍ ഇടിക്കാ തിരിക്കാന്‍ ഉടന്‍ ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. ഓട്ടോ മറിഞ്ഞ് എതിര്‍ ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.