ആറു ദിവസമായി ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം; തുരത്താന്‍ വനം വകുപ്പിന്റെ ശ്രമം
1 min read
തൊടുപുഴ: ഇടുക്കി പീരുമേടില്‍ ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. ആറ് ദിവസം മുന്‍പ് എത്തിയ കാട്ടാനക്കൂട്ടം ഇതുവരെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല. ഒരു കൊമ്പനും രണ്ട് പിടിയാനയുമാണ് സംഘത്തിലുള്ളത്.
ആനകളെ തുരത്താനുള്ളശ്രമം ദ്രുതകര്‍മ്മസേന ആരംഭിച്ചു. ജന വാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. വന്‍തോതില്‍ കൃഷിനാശം വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും ഉളളിടത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്.
ശബരിമല വനമേഖലയില്‍ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം വഴിതെറ്റി വന്നതാവാം എന്നാണ് വനംവകുപ്പ് നിഗമനം. നിലവിലെ സാഹചര്യത്തില്‍ പടക്കംപൊട്ടിച്ച് ആനയെ വിരട്ടി ഓടിക്കാനാകില്ല. ആനക്കൂട്ടം ജനവാസ മേഖലയിലേക്ക് ചിതറി ഓടിയാല്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. ശബരിമല വനമേഖലയിലേക്ക് കയറിപ്പോകാന്‍ പറ്റുന്ന സ്ഥലത്ത് എത്തിച്ച അവിടെ നിന്ന് വനത്തിലേക്ക് കയറ്റാനാണ് വനംവകുപ്പ് പദ്ധതി. ദേശീയപാതയോട് ചേര്‍ന്ന് ഈ ആനക്കൂട്ടം തമ്പടിച്ച സാഹചര്യത്തില്‍ ആനയെ കാടു കയറ്റാനുളള ശ്രമമാണ് നടത്തുന്നത്.