നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് കോട്ടയത്ത്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

1 min read

കോട്ടയം: വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ നടക്കും.

രാവിലെ പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടില്‍ പൊതുദര്‍ശനം നടന്നു വരുന്നു. പിന്നീട് പൊങ്ങന്താനം യു.പി.സ്‌കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതുദര്‍ശനം ഉണ്ടാകും.

ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായി മൃതദേഹം സെമിത്തേരിയില്‍ എത്തിക്കും. സുധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മിമിക്രി, സിനിമാ, സാംസ്‌കാരികസാമൂഹ്യ രംഗത്തെ നിരവധി പേരാണ് എത്തുന്നത്.

വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങി വരുന്നവഴി ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലി, ഡ്രൈവര്‍ ഉല്ലാസ്, മഹേഷ് എന്നിവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.

Related posts:

Leave a Reply

Your email address will not be published.