അക്രമം സ്ത്രീകളെ ശല്യംചെയ്തത് ചോദ്യംചെയ്തപ്പോള്‍; ട്രെയിനില്‍ യാത്രക്കാരനെ കുത്തിയ ആള്‍ പിടിയില്‍
1 min readകോഴിക്കോട്: തീവണ്ടിയില്‍ സഹയാത്രികനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമി പിടിയില്‍. സിയാദിനെ റെയില്‍വേ പോലീസാണ് പിടികൂടിയത്. സിയാദ് സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെണ് പരിക്കേറ്റ ദേവദാസ് പോലീസിനോട് പറഞ്ഞു.
ചില്ലുകുപ്പികൊണ്ടാണ് ദേവദാസിനെ സിയാദ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. കൈക്ക് പരിക്കേറ്റ സിയാദും നിലവില്‍ ആശുപത്രിയിലാണ്. ഞായറാഴ്ച രാത്രി 10.50ഓടെ മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റ പരപ്പനങ്ങാടി സ്വദേശി ദേവദാസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കമ്പിപോലുള്ള ആയുധംകൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തിയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ചില്ലുകുപ്പി പൊട്ടിച്ചാണ് ആക്രമിച്ചതെന്ന് ദേവദാസ് പറഞ്ഞു.
ദേവദാസിന്റെ മുഖത്ത് എല്ലിന് പൊട്ടലേറ്റിറ്റുണ്ട്. കണ്ണിന് പരിക്കില്ല. ആക്രമിച്ചയാളെ പരിചയമില്ലെന്ന് ദേവദാസ് നേരത്തെ പറഞ്ഞിരുന്നു.