നിങ്ങളുടെ സ്‌നേഹവും മെസ്സേജും മിസ് ചെയ്യും; സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് നസ്രിയ

1 min read

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് നസ്രിയ നസീം. സിനിമയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രിയപ്പെട്ട വളര്‍ത്തുനായ ഓറിയോടൊപ്പമുള്ള ചിത്രങ്ങളും യാത്രവിശേഷങ്ങളുമെല്ലാം നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണ് താരം.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയാണെന്ന് നസ്രിയ തന്നെയാണ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഇക്കര്യം ആരാധകരുമായി പങ്കുവെച്ചത്.

‘എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം. നിങ്ങളുടെ മെസ്സേജുകളും സ്‌നേഹവും മിസ് ചെയ്യും. തിരുച്ചുവരുമെന്ന് പ്രോമിസ് ചെയ്യുന്നു’നസ്രിയ കുറിച്ചു.

താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആണുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 68 ലക്ഷം പേരും ഫെയ്‌സ്ബുക്കില്‍ 96 ലക്ഷം പേരും നസ്രിയയെ പിന്തുടരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരനാകി’യിലാണ് അവസാനം അഭിനയിച്ചത്.

Related posts:

Leave a Reply

Your email address will not be published.