പണം കായ്ക്കുന്ന മരം, മരത്തിലുണ്ടായിരുന്നത് ഒരു കോടി രൂപ
1 min readകണ്ടെത്തിയത് ആദായ നികുതി വകുപ്പ്
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സഹോദരന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപ കണ്ടെത്തി. പുത്തൂര്‍ സ്ഥാനാര്‍ത്ഥി അശോക് കുമാര്‍ റായിയുടെ സഹോദരന്, കെ.സുബ്രഹ്മണ്യ റായിയുടെ വസതിയില്‍ നിന്നാണ് രൂപ കണ്ടെത്തിയത്. വീടിനു സമീപമുള്ള മരത്തിനു മുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മരത്തിനു മുകളില്‍ കെട്ടുകളാക്കി സൂക്ഷിച്ചിരുന്ന പണത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. പണം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ളതാണ് എന്നു കരുതുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതിനാല്‍ ഉചിതമായ രേഖകളില്ലാതെ കൂടുതല്‍ തുക കൈയില്‍ കൊണ്ടു പോകുന്നത് നിരോധിച്ചിരിക്കുകയാണ്. വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ റെയ്ഡില്‍ 110 കോടി രൂപ പിടിച്ചെടുത്തുവെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. 2346 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.