കേരള സ്റ്റോറി കാണാന്‍ ജെഎന്‍യുവില്‍ ജനസഞ്ചയം
1 min readപ്രദര്‍ശനം തടയാനാകില്ലെന്ന് കോടതി
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ എബിവിപി സംഘടിപ്പിച്ച കേരള സ്റ്റോറിയുടെ പ്രദര്‍ശനം കാണാന്‍ വന്‍ ജനപങ്കാളിത്തം. നിറഞ്ഞു കവിഞ്ഞ സദസ്സിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. മെയ് അഞ്ചിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രീ റിലീസ് ആയാണ് ജെഎന്‍യുവില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. തീവ്രവാദവും ഐസിസിലേക്ക് ആളുകള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതാണ് സിനിമയുടെ പ്രമേയം. സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് എസ്എഫ്ഐ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. അതിന്റെ പരിസരത്തുപോലും എത്താന്‍ എസ്എഫ്ഐക്ക് സാധിച്ചില്ല. അത്രമാത്രമായിരുന്നു സിനിമയ്ക്കുള്ള ജനപിന്തുണ. പ്രതിഷേധ പ്രകടനത്തില്‍ ഒതുക്കേണ്ടി വന്നു അവര്‍ക്ക്. ബിബിസിയുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടിയ എസ്എഫ്ഐ, തീവ്രവാദം പ്രമേയമാക്കുന്ന ഒരു സിനിമയെ എതിര്‍ക്കുന്നത് എന്തിനെന്ന ചോദ്യമാണ് എബിവിപി ഉന്നയിക്കുന്നത്. എസ്എഫ്ഐയുടെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുന്നതാണ് സിനിമയ്ക്കെതിരായ പ്രതിഷേധമെന്നും എബിവിപി പറയുന്നു.
ഇതിനിടയില്‍ സിനിമ നിരോധിക്കണമെന്നും പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ചില ഹര്‍ജികളും കോടതിയില്‍ എത്തുകയുണ്ടായി. കേസില്‍ അടിയന്തിരമായി ഇടപെടാന്‍ സുപ്രീംകോടതി തയ്യാറായില്ല. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം കിട്ടിയതാണെന്നു പറഞ്ഞ കോടതി, സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞു. കേരള ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയപ്പോള്‍ താങ്കള്‍ സിനിമ കണ്ടോ എന്നാണ് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചത്. ഉള്ളടക്കത്തെക്കുറിച്ച് ഹര്ജിക്കാരന് കേട്ടറിവു മാത്രമേ ഉള്ളൂ. കാണാത്ത സിനിമ നിരോധിക്കണമെന്ന വിചിത്രന്യായം കോടതിയെ തന്നെ അമ്പരപ്പിച്ചുവെന്നു വേണം കരുതാന്‍. ട്രെയ്ലര് കണ്ടാണോ സിനിമയെ വിലയിരുത്തേണ്ടതെന്ന കോടതിയുടെ ചോദ്യവും പ്രസക്തമാണ്. ഹര്‍ജിക്കാരന്റെ ആവശ്യപ്രകാരം സിനിമ നിരോധിക്കാന്‍ കോടതി തയ്യാറായില്ല.
ഒരു മതത്തെയും തെറ്റായി ചിത്രീകരിക്കുന്നില്ലെന്നും തീവ്രവാദമാണിതിലെ വിഷയമെന്നും കേരള സ്റ്റോറിയുടെ സംവിധായകന് അറിയിച്ചു. സിനിമയുടെ ഉള്ളടക്കം യാഥാര്‍ത്ഥ്യമാണ്. ഗഹനമായ പഠനത്തിനു ശേഷമാണിത് തയ്യാറാക്കിയത്. സിനിമ കണ്ടതിനു ശേഷം മാത്രം രാഷ്ട്രീയക്കാര്‍ ഇതിനെ വിമര്‍ശിക്കുക എന്നാണ് അദ്ദേഹം പറയുന്നത്.
കേരള സ്റ്റോറി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല, ആരും കാണരുത് എന്നൊക്കെയാണ് ഇടത് വലത് കേന്ദ്രങ്ങള്‍ പറയുന്നത്. ഇവര്‍ ഓര്‍ക്കാതെ പോയ ഒരു കാര്യമുണ്ട്. കേരളത്തില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ആളുകള്‍ക്ക് കാണാന്‍ അവസരമുണ്ട്. കേരള സ്റ്റോറി മലയാളത്തില്‍ മാത്രമല്ല പ്രദര്‍ശനത്തിനെത്തുന്നത്. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞാലും ഒടിടിയില്‍ വരുമ്പോള്‍ ആളുകള്‍ കാണില്ലേ എന്ന് ചോദ്യത്തിന് ഉത്തരമില്ലാതെ കുഴങ്ങുകയാണ് നേതൃത്വം.