അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍; നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്

1 min read

ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍.

തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയില്‍ തന്നെയാണ് ഇത്. ജിപിഎസ് കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

വനംവകുപ്പ് വാച്ചര്‍മാരുടെ സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണ്. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തില്‍ നിന്ന് കൊമ്പന്‍ പൂര്‍ണമായും ഉണര്‍ന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി.

അരിക്കൊമ്പന്‍ ദൗത്യത്തിന് വേണ്ടി ചിന്നക്കനാലില്‍ എത്തിച്ച കുങ്കിയാനകള്‍ ഇന്ന് മുതല്‍ മടങ്ങിത്തുടങ്ങിയേക്കും. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍ ഇവരെ വീണ്ടും വയനാട്ടിലേക്ക് എത്തിക്കണം.

കുങ്കികളെ കൊണ്ടു പോകാന്‍ രണ്ട് ലോറികളാണ് വനം വകുപ്പിനുള്ളത്. ഇതില്‍ രണ്ടാനകളെ ഇന്ന് കൊണ്ടു പോകും. ആരൊക്കെയാണ് ആദ്യം പോകേണ്ടത് എന്നത് സംബന്ധിച്ച് ഡോ.അരുണ്‍ സഖറിയയും വയനാട് ആര്‍.ആര്‍.ടി റേഞ്ച് ഓഫീസര്‍ രൂപേഷുമാണ് തീരുമാനം എടുക്കേണ്ടത്. അടുത്ത പതിനഞ്ചു മുതല്‍ വിക്രമിന് മദപ്പാട് തുടങ്ങുമെന്നതിനാല്‍ ആദ്യ സംഘത്തില്‍ വിക്രമിനെ ഉള്‍പ്പെടുത്തിയേക്കും.

Related posts:

Leave a Reply

Your email address will not be published.