ഓപ്പറേഷന്‍ കാവേരി’;ആദ്യ സംഘം ഡല്‍ഹിയിലേക്ക്

1 min read

ജിദ്ദ : ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍
ജിദ്ദയില്‍ എത്തിച്ച 367 ഇന്ത്യന്‍ പൗരന്‍മാര്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ത്യന്‍ സംഘത്തെ യാത്രയാക്കി. പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തി വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ യാത്ര തുടരുക ആയിരുന്നു. സൗദി എയര്‍ലൈന്‍സ് SV3620 ഇന്ന് (ബുധന്‍ ) രാത്രി 9 മണിയോടെ ഡല്‍ഹിയിലെത്തും.

അഭിമാനവും ആഹ്ലാദവും നല്‍കുന്ന നിമിഷമെന്ന് വി. മുരളീധരന്‍ പ്രതികരിച്ചു. രക്ഷാ ദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നല്‍കിയ
സൗദി മന്ത്രാലയത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി.
ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വി.മുരളീധരന്‍ നന്ദി പറഞ്ഞു. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി. മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയില്‍ തുടരുകയാണ്.

Related posts:

Leave a Reply

Your email address will not be published.