ഹിന്ദു-ക്രിസ്ത്യന്‍ സംവാദം വേണം ;ഏകപക്ഷീയമായ ഇളവുകള്‍ പാടില്ലെന്ന് ആര് .ജഗന്നാഥന്
1 min readഇന്നത്തെ പശ്ചാത്തലത്തില്‍ ഹിന്ദു- ക്രിസ്ത്യന്‍ സംവാദമാണ് വേണ്ടതെന്ന് കോളമിസ്റ്റും സ്വരാജ്യ പത്രാധിപരുമായ ആര്.ജഗന്നാഥന് അഭിപ്രായപ്പെട്ടു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കാനായി പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശന സമയത്ത് നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുകയായിരുന്നു അദ്ദേഹം. ഏകപക്ഷീയ ആവശ്യങ്ങള്‍ക്ക് വഴങ്ങുമ്പോള്‍ അത് ഹിന്ദുക്കളുടെ ചെലവിലാകരുത്. എട്ട് പ്രമുഖ ബിഷപ്പുമാരെ പ്രധാനമന്ത്രി കണ്ടപ്പോള്‍ അവരുന്നയിച്ചത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളോടൊപ്പം ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം നല്കുന്നതുമാണ്.റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍, തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട പ്രശ്നം, പാര്‍ലമെന്റിലെ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം പുന: സ്ഥാപിക്കല്‍ തുടങ്ങിയവയായിരുന്നു ഉന്നയിക്കപ്പെട്ട മറ്റ് വിഷയങ്ങള്‍. ഹിന്ദുക്കളെ മതംമാറ്റാനുള്ള ക്രിസ്ത്യന്‍ അജന്ഡയെക്കുറിച്ചോ ചില മതപരിവര്
ത്തകര് നടത്തുന്ന ഹിന്ദുവിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചോ പ്രധാനമന്ത്രി ഇവരോട് ചോദിച്ചതായി അറിവില്ല. രണ്ടുവിഭാഗക്കാരുമായി ചര്‍ച്ച നടത്താതെ ഒരു വിഭാഗവുമായി ഏകപക്ഷീയ ചര്‍ച്ച നടത്തുന്നത് മറ്റൊരു തരത്തിലുള്ള പ്രീണനമാണ്. ഇങ്ങനെ ഒരു സൗജന്യം അവര്‍ക്ക് നല്‍്കിയാല്‍ ഈ മതങ്ങള്‍ ബി.ജെ.പിയെ ഹിന്ദുദേശീയപാര്ട്ടി എന്നു കണക്കാക്കുന്നതില്‍ നിന്നും വ്യതിചലിക്കുമോ എന്നദ്ദേഹം ചോദിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനായും സ്കോളര്‍ഷിപ്പായും മുസ്ലിങ്ങള്‍ക്ക് പ്രത്യേകവകാശമായും സൗജന്യങ്ങള്‍ കൊടുത്തിട്ടും അവര്‍ ബി.ജെ.പിയെ കുറ്റം പറയുന്നത് നിര്‍ത്തുമോ. പ്രധാനമന്ത്രിയായി നരേന്ദ്രമോദി എത്തിയിട്ടും ഹിന്ദുക്കള്്ക്കെതിര വടക്കും തെക്കും ഭാഗങ്ങളിലെ വിദ്വേഷ രാഷ്ട്രീയം കനപ്പെട്ടിട്ടേ ഉള്ളൂ. രാജ്യത്തിനകത്തും പുറത്തും ഹിന്ദുക്കള്‍ക്കെതിരെ അവര്‍ വളര്‍ത്തിക്കൊണ്ടുവന്ന നിഷേധാത്മക പ്രചാരണം അവര്് അവസാനിപ്പിക്കുമോ എന്ന് പ്രധാനമന്ത്രി ചോദിക്കേണ്ടിരുന്നു. ഇന്ത്യയിലെ ഹിന്ദുക്കളെ കുറിച്ച് നാട്ടിനകത്തും പുറത്തും ഹിന്ദുക്കളെക്കുറിച്ച് നല്ലത് പറയാനാവില്ലെങ്കില്‍ അവര്‍ പരിഹാരമല്ല ഉണ്ടാക്കുന്നത് മറിച്ച് അവര്‍ തന്നെയാണ് പ്രശ്നക്കാര്‍. അവരാദ്യം ചെയ്യേണ്ടത് ന്യൂനപക്ഷങ്ങള്‍ക്ക് വിവേചനമോ എതിര്‍പ്പോ ഉണ്ടായാല്‍ അവര്‍ ഇന്ത്യയില്‍ തന്നെ അല്ലെങ്കില്‍ ഇന്ത്യന്‍ കോടതിയില്‍ തന്നെ അത് ഉന്നയിക്കണം. വിദേശ ശക്തികള്‍ ഇന്ത്യയില്‍ നിന്ന് ഇളവുകള്‍ നേടുന്നെങ്കില്‍ അത് ഇന്ത്യയിലെ ഹിന്ദുക്കളുടെ ചെലവിലാണ്. ഹിന്ദുക്കളെയാണ് ജാതി വിവേചനത്തിന് കുറ്റപ്പെടുത്തുന്നത്. അതേ സമയം മതപരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതര്‍ക്കും സംവരണം ആവശ്യപ്പെടുമ്പോള്‍ ജാതി വിവേചനം ഞങ്ങളുടെ മതത്തിലുണ്ടെന്ന് ഒരിക്കലെങ്കിലും അവര്‍ പരസ്യമായി അംഗീകരിക്കേണ്ടേ എന്നും ജഗന്നാഥന് ലേഖനത്തിലൂടെ ചോദിച്ചു.