അന്തരിച്ച പ്രിയനടൻ മാമുക്കോയയെ ഓർമ്മിച്ച് മലയാള സിനിമാലോകം

1 min read

മോഹൻലാൽ
നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ദൂരെ ദൂരെ കൂടു കൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞു നിൽക്കും. ആ മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ.

ദിലീപ്
ആ നിറഞ്ഞ ചിരി മാഞ്ഞു, ഹൃദയം കൊണ്ട് ഒരു സുഹൃത്തിനെപ്പോലെ, സഹോദരനെപ്പോലെ സ്‌നേഹിച്ച ചിരിയുടെ സുൽത്താന് വിട

ബേസിൽ ജോസഫ്
നന്ദി. ഞങ്ങൾക്ക് സമ്മാനിച്ച ചിരികൾക്ക്. കുഞ്ഞിരാമായണത്തിലും ഗോദയിലും മിന്നൽ മുരളിയിലും ഇക്കയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നു. ആദരാഞ്ജലികൾ.

Related posts:

Leave a Reply

Your email address will not be published.