ടിക്കറ്റുകൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല; പ്രിയപ്പെട്ട മോദിജീ, നിറയെ ഉമ്മകൾ – ഹരീഷ് പേരടി

1 min read

25ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു.
കേരളത്തിലെ വന്ദേഭാരത് ടിക്കറ്റ് ബുക്കിംഗിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ടിക്കറ്റുകൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ‘അപ്പക്കച്ചവടത്തെ’ പരാമർശിച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടി ഇങ്ങനെ പറഞ്ഞത്.
കേരളത്തിന് വന്ദേഭാരത് അനുവദിച്ച പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ ഹരീഷ് പേരടി എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ, അനുവദിക്കുകയാണെങ്കിൽ ഉമ്മ നൽകുമെന്നും പറയുന്നു. ഇനിയും സ്പീഡ് വേണമെന്നും പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘ടിക്കറ്റുകൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല. കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാനിരിക്കുന്ന കുട്ടികളെപ്പോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ … ഒരുപാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ, നിറയെ ഉമ്മകൾ. എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം. ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം. 25ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു. എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും. എന്റെ പേര്..ഹരീഷ് പേരടി

Related posts:

Leave a Reply

Your email address will not be published.