അക്കൗണ്ട് മാറി; ബെവ്‌കോയുടെ 10 ലക്ഷം കിട്ടിയത് സ്ത്രീക്ക്

1 min read

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയില്‍നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടില്‍. സംഭവം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ അന്വേഷിച്ചെത്തിയപ്പോള്‍ പണം മുഴുവന്‍ ചെലവഴിച്ച സ്ത്രീ കൈമലര്‍ത്തി. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വട്ടിയൂര്‍ക്കാവ് പൊലീസിനു പരാതി നല്‍കി.

ബിവറേജസ് കോര്‍പ്പറേഷന്റെ നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റിന്റെ പണമാണ് നെട്ടയത്തെ പൊതുമേഖലാ ബാങ്ക് ശാഖയില്‍നിന്ന് ആളുമാറി ക്രഡിറ്റ് ചെയ്തത്.

പണം നഷ്ടമായ വിവരം മാര്‍ച്ച് 18നാണ് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞത്. ബാങ്ക് നടത്തിയ പരിശോധനയില്‍ കാട്ടാക്കടയിലുള്ള ഒരു സ്ത്രീയുടെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം പോയതായി കണ്ടെത്തി.

ബാങ്ക് അധികൃതര്‍ ഈ സ്ത്രീയെ സമീപിച്ചെങ്കിലും പണം ചെലവഴിച്ചതിനാല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പരാതി നല്‍കിയത്. പണം പൂര്‍ണമായും ചെലവഴിച്ചതായാണ് സ്ത്രീ പൊലീസിനോടു പറഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.