ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുന്നുവെന്ന് ഐ.എം.എഫ്
1 min read
വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും അല്പം കുറഞ്ഞെങ്കിലും ഇന്ത്യ ശക്തം
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അതിവേഗത്തില്‍ മുന്നോട്ട് പോകുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പറയുന്നു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍് നേരത്തെ കരുതിയതിനേക്കാളും നേരിയ കുറവുണ്ടെങ്കിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് ഐ.എം.എഫിലെ ഉന്നതര്‍ പറയുന്നു. 2023-24ല്‍ 6.1 ശതമാനം വളര്‍ച്ചയാണ് ഇന്ത്യക്കുണ്ടാകുമെന്ന് നേരത്തെ കരുതിയത്. ഇപ്പോഴത് 5.9 ശതമാനമെന്നാണ് കണക്ക്.
ഏഷ്യയിലെ ഏറ്റവും വളര്‍ച്ചയേറിയ സാമ്പത്തിക നില ഇന്ത്യയുടേതാണ്. ഐ.എം.എഫിന്റെ ഏഷ്യ പസഫിക് ഡിപ്പാര്‍ട്ടമെന്റിന്റെ ഡെപ്്യൂട്ടി ഡയറക്ടര്‍ ആനി മേരി ഗില്‍ഡ് വോഫ് പറഞ്ഞു.
2022ന്റെ അവസാന ക്വാര്‍ട്ടറില്‍ ഉപഭോഗം കുറഞ്ഞിട്ടുണ്ട്. അത് സമയം വളര്‍ച്ചയുടെ പ്രധാന ഘടകമെന്ന നിലയ്ക്ക് നിക്ഷേപവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യയുടെ കയറ്റുമതി കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് സേവന മേഖലകളില്‍. വിദേശ വ്യാപാര കമ്മിയിലും കാര്യമായ നേട്ടമുണ്ട്. ലോകത്തിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികളായ ഇന്ത്യക്കും ചൈനയ്ക്കും ഉപഭോഗം, നിക്ഷേപം, വ്യാപാരം എന്നിയിലൂടെ ആഗോള വളര്‍ച്ചയ്ക്ക് സഹായിക്കാന്‍ കഴിയും. അന്തര്‍ദേശീയ തലത്തിലെ സാമ്പത്തിക സഹകരണത്തിനായി സൃഷ്ടിപരമായ നിലപാട് കൈക്കൊള്ളാന്‍ ഇന്ത്യക്കും ചൈനയ്ക്കും കഴിയും. മറ്റ് വികസ്വര രാജ്യങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും സാമ്പത്തിക സഹകരണത്തിനും ഇരുരാജ്യങ്ങള്‍ക്കു പ്രത്യേകം പങ്ക് വഹിക്കാന്‍ കഴിയും.
ഏഷ്യന്‍ രാജ്യങ്ങളില്‍ പണപ്പെരുപ്പം വര്‍ദ്ധിക്കുന്നു. ഇത് മറ്റ് രാജ്യങ്ങളില അത്ര കൂടുതലല്ലെങ്കിലും സെന്‍ട്രല്‍ ബാങ്കിന്റെ പരിധിക്ക് മുകളിലാണുള്ളത്.
ഏഷ്യന്‍ മേഖലയിലും നല്ല വളര്‍ച്ച കാണാന്‍ കഴിയും. 2022ല്‍ 3.8 ശതമാനം വളര്‍ച്ചയാണ് ഇവിടെ ഉണ്ടായത്. ഇത് യൂറോപ്പിലും യു.എസിലും നിന്നുണ്ടായ ഡിമാന്‍ഡ് കൂടിയതാണ്. അതുകൂടാതെ ഓരോ സ്ഥലത്തും പ്രാദേശികമായി ഡിമാന്‍ഡ് വര്‍ദ്ധിച്ചു കഴിഞ്ഞു.