ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാഗം ഉടനെത്തും
1 min readനിവിൻ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പിക്ചേഴ്സ് ആണ് നിർമ്മാണം
നിവിൻ പോളി നിർമ്മാതാവായ ആദ്യ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും നിവിൻ പോളി തന്നെയായിരുന്ന.ു 2016ലാണ് ചിത്രം പുറത്തിറങ്ങിയത്.
ഒരു പൊലീസ് സ്റ്റേഷനിലെ വിവിധ സംഭവവികാസങ്ങളായിരുന്നു ആക്ഷൻ ഹീറോ ബിജുവിന്റെ പ്രമേയം. ബിജു പൗലോസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു നിവിൻ പോളി. അനു ഇമ്മാനുവൽ ആയിരുന്നു നായിക. സുരാജ് വെഞ്ഞാറമ്മൂട്, രോഹിണി, കലാഭവൻ പ്രജോത്, ജോജു ജോർജ്ജ്, അരിസ്റ്റോ സുരേഷ്, മേഘനാഥൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഇതിനെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കാനൊരുങ്ങുന്നു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. നിവിൻ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പിക്ചേഴ്സ് ആണ് നിർമ്മാണം.