കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് : കൂടുതൽ താരങ്ങൾ പ്രചാരണത്തിന്, ആശങ്കയോടെ കോൺഗ്രസ്

1 min read

കന്നഡ താരങ്ങളായ കിച്ച സുദീപും ദർശനും സുമലതയും ബിജെപിക്കായി പ്രചാരണത്തിനിറങ്ങും
ബംഗളുരു : കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ സിനിമാതാരങ്ങൾ ബിജെപിയിലേക്കെത്തുന്നു. കന്നഡ നടൻ കിച്ച സുദീപ് രണ്ടു ദിവസം മുമ്പാണ് ബിജെപിയിൽ അംഗത്വമെടുത്തത്. പ്രചാരണരംഗത്തുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനു പുറമേ കന്നഡ നടൻ ദർശൻ, നടിയും സ്വതന്ത്ര എംഎൽഎയുമായ സുമലത എന്നിവരും ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കി. താരപ്രചാരണം തെരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടം കൊയ്യാൻ ബിജെപിയെ സഹായിക്കും.
ബിജെപി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളാണ് ദർശനെ പാർട്ടിയിലേക്ക് ആകർഷിച്ചത്. അടുത്ത ദിവസം മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ.
മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയായ സുമലത തെരഞ്ഞെടുപ്പിനു മുൻപുതന്നെ ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നടിയെന്ന നിലയിലുള്ള അവരുടെ വ്യക്തിപ്രഭാവം പാർട്ടിക്കേറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
വൊക്കലിംഗ സമുദായക്കാരിയായതിനാൽ സമുദായ വോട്ടുകളും ഉറപ്പാക്കാൻ സാധിക്കുമെന്ന് ബിജെപി കരുതുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ സിനിമാതാരങ്ങൾ ബിജെപിയ്ക്കായി പ്രചാരണത്തിനെത്തുമെന്നും സൂചനയുണ്ട്. ഇതോടെ വലിയ ആശങ്കയിൽ അകപ്പെട്ടിരിക്കുകയാണ് കോൺഗ്രസ്. സിനിമാതാരങ്ങളുടെ സാന്നിധ്യവും സ്വാധീനവും ബിജെപിയുടെ വോട്ടുകളിൽ വർദ്ധനവ് ഉണ്ടാക്കുമോയെന്നാണ് ഇവർ ഭയക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.