തോക്കുചൂണ്ടി ദമ്പതികളെ തട്ടിക്കൊണ്ടുപോയി; രണ്ടുപേർ കസ്റ്റഡിയിൽ

1 min read

സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
കോഴിക്കോട് : താമരശ്ശേരിയിൽ മുഖം മറച്ചെത്തി തോക്കുചൂണ്ടി ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലായി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇന്നലെ രാത്രിയാണ് വീടിന് മുമ്പിൽ നിൽക്കുകയായിരുന്ന പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ ഷാഫിയെയും ഭാര്യ സനിയെയും ആയുധങ്ങളുമായെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടു പോയത്. കാറിൽ കയറ്റിക്കൊണ്ടു പോയ സംഘം വഴിയിൽ വെച്ച് സാനിയയെ ഇറക്കിവിട്ടു. അക്രമിസംഘത്തിൽ നാലുപേരുണ്ടായിരുന്നുവെന്നും മുഖംമറച്ചിരുന്ന അവരുടെ കയ്യിൽ ആയുധങ്ങളും തോക്കും ഉണ്ടായിരുന്നുവെന്നും സാനിയ പറഞ്ഞു. കഴുത്തിലും ദേഹത്തും പരിക്കേറ്റ സാനിയ താമരശ്ശേരി ആശുപത്രിയിൽ ചികിത്സയിലാണ്.
തോക്കിന്റെ ചില ഭാഗങ്ങൾ ഇവരുടെ വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിവലിക്കിടെ അടർന്നു വീണതാവാമെന്നാണ് നിഗമനം. ദുബായിൽ ബിസിനസുകാരനാണ് ഷാഫി. ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്.

Related posts:

Leave a Reply

Your email address will not be published.