വിഘ്‌നേഷ് ശിവനും നയൻതാരയും കുംഭകോണം ക്ഷേത്രത്തിൽ, തടിച്ചുകൂടി ആരാധകർ

1 min read

ചെന്നൈ : തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും കുംഭകോണം ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച വൈകുന്നേരമാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഇവരുടെ സഹായികളും ഒപ്പമുണ്ടായിരുന്നു. പ്രധാന ദിവസമായ പൈങ്കുനി ഉത്രത്തിൽ പങ്കെടുക്കാനാണ് വിഘ്‌നേഷും നയൻതാരയും ക്ഷേത്രത്തിലെത്തിയത്. പ്രാർത്ഥന നടത്തിയ അവർ വിവിധ പൂജകളും നടത്തി. തുടർന്ന് സമീപത്തുള്ള ക്ഷേത്രങ്ങളിലും ഇരുവരും ദർശനം നടത്തിയിരുന്നു.

സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ അത്ര സജീവമല്ല നയൻതാര. ഇരുവരും ക്ഷേത്രദർശനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ചോറ്റാനിക്കര, ഗുരുവായൂർ, തഞ്ചാവൂർ, കുംഭകോണം തുടങ്ങി രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന തിരക്കിലാണിവർ
അതേസമയം ക്ഷേത്രത്തിലെത്തിയ താരങ്ങളെ ആരാധകർ വളഞ്ഞു. തങ്ങളുടെ പ്രിയതാരങ്ങൾക്കൊപ്പം സെൽഫി എടുണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യം. വളരെ പാടുപെട്ടാണ് ഇരുവർക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.