മല്ലികാർജുൻ ഖാർഗെകേരളത്തിൽ; ദേശീയ അധ്യക്ഷനായതിനുശേഷം ആദ്യ സന്ദർശനം

1 min read

തിരുവനന്തപുരം :കോൺഗ്രസ്‌ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിലെത്തി. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. ദേശീയ അധ്യക്ഷനായതിനു ശേഷം ആദ്യമായാണ് അദ്ദേഹം കേരളം സന്ദർശിക്കുന്നത്. കോൺഗ്രസ് സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.
ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് പാലോട് രവിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. യൂത്ത്‌ കോൺഗ്രസ് ജില്ലാ കമ്മിറ്റിയും സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ വഴി അദ്ദേഹം വൈക്കത്തെത്തും. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കൊച്ചി വിമാനത്താവളം വഴി ഖാർഗെ ബംഗളുരുവിലേക്കു പുറപ്പെടും.

Related posts:

Leave a Reply

Your email address will not be published.