മാധ്യമപ്രവർത്തകനോട് മോശം പെരുമാറ്റം : സൽമാൻഖാനെതിരായ എഫ്‌ഐആർ റദ്ദാക്കി ബോംബെ ഹൈക്കോടതി

1 min read

മുംബൈ : മാധ്യമ പ്രവർത്തകനോട് മോശമായി പെരുമാറിയെന്ന കേസിൽ സൽമാൻ ഖാനെതിരായ എഫ്‌ഐആർ റദ്ദാക്കി ബോംബെ ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് സൽമാൻഖാൻ ഇനി അന്ധേരി കോടതിയിൽ ഹാജരാകണ്ടതില്ല. പൊതുജനമധ്യത്തിൽ വെച്ച് അപമാനിക്കുകയും ഫോൺ തട്ടിപ്പറിക്കുകയും ചെയ്‌തെന്നാരോപിച്ച് മാധ്യമപ്രവർത്തകനായ അശോക് പാണ്‌ഡെയാണ് പരാതി നൽകിയത്. ഫോൺ തട്ടിയെടുത്തതിനു ശേഷം ഫോണിലുള്ള എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്‌തെന്നും മോശമായി സംസാരിക്കുകയും ദേഹോപദ്രവം ഏല്പിച്ചുവെന്നും പരാതിയിൽ പറയുന്നു. 2019 മാർച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അതേ സമയം മാധ്യമപ്രവർത്തകന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ആദ്യമൊഴിയിൽ ആക്രമണത്തെക്കുറിച്ച് പരാതിയില്ല. ഫോൺ തട്ടിയെടുത്തു എന്നു മാത്രമായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്. പിന്നീട് മജിസ്‌ട്രേറ്റിനു മുമ്പാകെ പരാതി നൽകിയപ്പോഴാണ് ആക്രമണത്തെക്കുറിച്ചു പറയുന്നത്.
പരാതി വ്യാജമാണെന്നും മാധ്യമപ്രവർത്തകരോട് തന്റെ വീഡിയോ എടുക്കുന്നത് തടയാൻ അംഗരക്ഷകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും സൽമാൻഖാനു വേണ്ടി ഹാജരായ അഭിഭാഷകൻ ആബാദ് പോണ്ട വാദിച്ചു.

Related posts:

Leave a Reply

Your email address will not be published.