കൊച്ചി മെട്രോ രണ്ടാംഘട്ടം: ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി കെഎംആര്‍എല്‍

1 min read

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി കെഎംആര്‍എല്‍ ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു. മെട്രോ അലൈന്‍മെന്റ് വരുന്ന റൂട്ടില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ റൂട്ടുകള്‍ നിശ്ചയിക്കുന്നതിനായിരിന്നു യോഗം.

മെട്രോ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തയ്യാറാക്കിയ ബദല്‍ റൂട്ടുകളുടെ പട്ടിക ജനപ്രതിനിധികള്‍ക്ക് കൈമാറി. ബദല്‍ റൂട്ടുകള്‍ സൂചിപ്പിക്കുന്ന ദിശാസൂചികകള്‍ സ്ഥാപിക്കണമെന്നും വഴിയില്‍ ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു.

Related posts:

Leave a Reply

Your email address will not be published.