നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; രണ്ടര കിലോ സ്വർണം പിടിച്ചു

1 min read

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അടി വസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് 2.6 കിലോ സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി. മലപ്പുറം സ്വദേശികളാണ് ഇരുവരും. രണ്ട് വ്യത്യസ്ത വിമാനങ്ങളിലായാണ് ഇവരെത്തിയത്.
ഇൻഡിഗോ വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ സജീർ ശരീരത്തിൽ രണ്ടിടങ്ങളിലായാണ് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. 1158.55 ഗ്രാം സ്വർണമിശ്രിതം നാല് ക്യാപ്സ്യൂളുകളാക്കി ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നു. 636.85 ഗ്രാം സ്വർണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും പൂശിയിരുന്നു.
കൂടാതെ അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ അബ്ദുൾ സലീമിൽ നിന്നും 873.98 ഗ്രാം സ്വർണം പിടികൂടി. സ്വർണം ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്താനാണ് ഇയാൾ ശ്രമിച്ചത്. രണ്ടുപേരിൽ നിന്നുമായി കണ്ടെടുത്ത സ്വർണത്തിന് ഏതാണ്ട് ഒന്നേകാൽ കോടി രൂപ വിലവരും.

Related posts:

Leave a Reply

Your email address will not be published.