ഡീസല്‍ വാങ്ങാന്‍ കാശില്ല… തലസ്ഥാനത്ത് കേരള പോലീസിന് വന്‍ പ്രതിസന്ധി

1 min read

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ വീണ്ടും ഇന്ധന ക്ഷാമം. തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പില്‍ ഡീസല്‍ തീര്‍ന്നു. ഇന്ന് രാവിലെ ഇന്ധനം നല്‍കിയത് പ്രസിഡന്റ് സന്ദര്‍ശനത്തിന്റെ ഭാഗമായ ട്രയല്‍ റണ്ണിന് മാത്രമായിരുന്നു.

എണ്ണക്കമ്പനിക്ക് കുടിശികയുള്ളതിനാല്‍ ഡീസല്‍ വിതരണം നിര്‍ത്തിവെച്ചെന്നാണ് വിവരം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശത്തിനോട് അനുബന്ധിച്ച പട്രോളിംഗിന് പോലും വാഹനങ്ങളില്‍ ഇന്ധനമില്ലാത്ത സ്ഥിതിയാണ്. പൊലീസ് സ്റ്റേഷന്‍ വാഹനങ്ങള്‍ പലതും ഓടുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പൊലീസ് വാഹനങ്ങളിലാണ് പ്രതിസന്ധി നേരിടുന്നത്.

Related posts:

Leave a Reply

Your email address will not be published.