ഡോളറും സൗദി റിയാലും വിദേശത്തേക്ക് കടത്താന്‍ ശ്രമം: യുവാക്കള്‍ കണ്ണൂരില്‍ പിടിയില്‍
1 min read
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 18 ലക്ഷത്തിന്റെ വിദേശ കറന്‍സിയാണ് പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയ കണ്ണൂര്‍ സ്വദേശി റനീസില്‍ നിന്ന് 1226250 രൂപ മൂല്യമുള്ള 15000 യുഎസ് ഡോളറാണ് പിടികൂടിയത്. മറ്റൊരു കണ്ണൂര്‍ സ്വദേശി റസനാസില്‍ നിന്ന് 640500 രൂപ മൂല്യമുള്ള സൗദി റിയാലുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റ് കമ്മീഷണര്‍ ശിവരാമന്‍, സൂപ്രണ്ടുമാരായ അസീബ്, കെ ജിനേഷ്, വില്യംസ്, ശ്രീവിദ്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.