പ്ലംബിംഗ് പണിക്ക് വീട്ടിലെത്തി ; ആളില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി കോഴിക്കോട് പിടിയില്‍
1 min read
കോഴിക്കോട്: പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് വടകരയില്‍ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയതായിരുന്നു ശ്രീജിത്ത്. വീട്ടില്‍ ആളില്ലാത്ത സമയം നോക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.