സിസോദിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കേജ്രിവാളാണെന്ന് മനോജ് തിവാരി എം.പി

1 min read

ന്യൂഡല്‍ഹി. തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയെ തിഹാര്‍ ജയിലില്‍ വച്ച് വധിക്കാന്‍ ഗൂഡാലോചനയുണ്ടെന്ന
എ.എ.പി എം.എല്‍. എയുടെ
ആരോപണത്തിന് പിറകെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ ആരോപണവുമായി ബി.ജെ.പി എം.പി മനോജ് തിവാരിയും. കേജരിവാളിന്റെ
എല്ലാ രഹസ്യങ്ങളും അറിയാവുന്നത് സിസോദിയക്കാണ്. ഡല്‍ഹി ഭരണകൂടത്തിന് കീഴിലാണ് ജയില്‍ വരുന്നത്. ഡല്‍ഹിയിലെ അഴിമതിയുടെ എല്ലാ ആസൂത്രകന്‍ കേജരിവാളാണ്. സിസോദിയയക്കെതിരെ ഗൂഡാലോചന നടത്തുന്നത് ് കേജരിവാളാണെന്നും മനോജ് തിവാരി കുറ്റപ്പെടുത്തി.

നേരത്തെ എ.എ.പി എം.എല്‍.എ സൗരഭ് ഭരദ്വാജാണ് വധഗൂഡാലോചന ആരോപിച്ചത്. ജയിലധികൃതര്‍ ഇത് നിഷേധിക്കുകയും ചെയ്തു.

ഡല്‍ഹി മദ്യ അഴിമതി ക്കേസിലാണ് സിസോദിയ തിഹാര്‍ ജയിലില്‍ കിടക്കുന്നത് .നേരത്തെ തന്നെ
അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന മന്ത്രിയായിരുന്ന സത്യേന്ദ്രര്‍ ജെയിനിന് ജയിലില്‍ മസാജ് ചികിത്സ നല്‍കിയത് വിവാദമായിരുന്നു. ഇതും എ.എ.പി സ്വാധീനത്തിലാണെന്നും മനോജ് തിവാരി ആരോപിച്ചു.

Related posts:

Leave a Reply

Your email address will not be published.