കരിപ്പൂരില്‍ ഡോളറുകളുമായി യുവതി പിടിയില്‍
1 min readകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തുവാന്‍ ശ്രമിച്ച മൂന്നേ കാല്‍ കിലോ സ്വര്‍ണവും 15 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റoസ് പിടികൂടി. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ആയി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില സ്വര്‍ണ്ണമാണ് പിടികൂടിയത്. മൂന്നു വ്യത്യസ്ത കേസുകളിലായാണ് മൂന്നേ കാല്‍ കിലോഗ്രാമോളം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
എന്നാല്‍ വിമാനത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തിയ യാത്രക്കാരന്‍ പിടിയിലായില്ല. 1169 ഗ്രാം സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ട് വന്ന കോഴിക്കോട് നീലേശ്വരം സ്വദേശി അന്‍വര്‍ഷാ,1141 ഗ്രാം സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടു വന്ന മലപ്പുറം സ്വദേശി പ്രമോദ് എന്നിവരാണ് പിടിയിലായിട്ടുള്ളത്.
വിദേശത്തേക്ക് കടത്തുവാന്‍ ശ്രമിച്ച ഏകദേശം 15 ലക്ഷം രൂപയ്ക്കു തുല്യമായ വിദേശ കറന്‍സിയും പിടികൂടിയിട്ടുണ്ട്. കാസര്‍കോട് സ്വദേശി ഫാത്തിമ താഹിറയാണ് വിദേശ കറന്‍സിയുമായി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.