മാഫിയയെ വെടിവച്ചു കൊന്നു ;കളി യോഗിയോട് വേണ്ട.. ഇത് പഴയ യു.പിയല്ല

1 min read

The Uttar Pradesh Chief Minister, Shri Yogi Adityanath meeting the President, Shri Ram Nath Kovind, at Rashtrapati Bhavan, in New Delhi on February 10, 2018.

യു.പിയില്‍ ഉമേഷ് പാല്‍ കൊലക്കേസിലെ രണ്ടാം പ്രതിയും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഇത് പഴയ യു.പിയല്ല. മുലയം സിംഗിന്റെും അഖിലേഷ് യാദവിന്റെയും കാലത്തെ പോലെ മാഫിയകളെ കയറൂരി വിട്ട സര്‍ക്കാരല്ല ഇന്ന് യു.പിയില്‍.

നിയമത്തിന്റെ പഴുതിലൂടെ കുറ്റവാളികള്‍ രക്ഷപ്പെടുകയായിരുന്നു അവിടെ പതിവ്. ബി.എസ്.പി എം.എല്‍.എ പോലും കൊല്ലപ്പെടുന്നു. ഈ കൊലക്കേസിലെ സാക്ഷിയെയും അംഗരക്ഷകരായ രണ്ട് പൊലീസുകാരെയും കൊലചെയ്യുന്നു. ബി.എസ്.പി എം.എല്‍.എ യെ കൊന്നത് സമാജ് വാദി എം.പിയും എം.എല്‍.എയുമൊക്കെയായിരുന്ന അതീഖ് അഹമ്മദ്. കിടക്കുന്നത് ഗുജറാത്തിലെ ജയിലില്‍ .ഇദ്ദേഹത്തിന്റെ സഹോദരന്‍ അഷറഫും പ്രതി. എം.എല്‍.എ രാജുപാല്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ യു.പിയിലെ പ്രയാഗ് രാജില്‍ വെച്ച കൊന്നത് ഫെബ്രുവരി 24 ന് പകല്‍ വെളിച്ചത്തില്‍ . ഇതില്‍ അതീഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും പ്രതി. പിറകില്‍ പ്രവര്‍ത്തിച്ച് അതീഖ് അഹമ്മദ് തന്നെ.

അന്ന് തന്നെ നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പ്രഖ്യാപിച്ചു മാഫിയകളെ താന്‍ വെറുതെ വിടില്ല. അതദ്ദേഹം പ്രാവര്‍ത്തികമാക്കുന്നു.ഏത് പാര്‍ട്ടിയിലും പെട്ട, ഒരുപാര്‍ട്ടിയുമില്ലാത്തതുമായ എല്ലാ മാഫിയകളെയും അമര്‍ച്ച ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്. ഇപ്പോള്‍ ഇതിന് നേതൃത്വം നല്‍കിയ ഉത്തര്പ്രദേശിലെ പ്രധാന പ്രതിപക്ഷമായി സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ തന്നെ. നിയമസഭയില്‍ ഇക്കാര്യവും യോഗി ചൂണ്ടിക്കാട്ടി. മാഫിയയ്ക്ക് നിങ്ങള്‍ പിന്തുണ നല്‍കരുതെന്ന് താക്കീത് നല്‍കി.

പിന്നെ യോഗി തിരിഞ്ഞു നോക്കിയില്ല

കേസിലെ പ്രധാന പ്രതികളുടെ വീടുകള്‍ പൊളിച്ചു. അനധികൃത നിര്‍മ്മാണമായിരുന്നു അത്. കുറ്റവാളികള്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കോ ഒരു രക്ഷയുമുണ്ടാകില്ലെന്ന സന്ദേശമായിരുന്നു അത്. മാഫിയകള്‍ക്ക് വേണ്ടി ഡല്‍ഹിയിലെ ചില ഏമാന്മാര് സുപ്രീംകോടതിയില്‍ പോയി ഉടനടി സ്‌റ്റേ വാങ്ങിവരുമെന്നാണ് പലരും ധരിച്ചത്. ആരുമിറങ്ങിയില്ല. കുറ്റവാളികളുടെ വീടുകള്‍ യു.പി സര്‍ക്കാര്‍ പൊളിച്ചു മാറ്റുക തന്നെചെയ്തു. 24ന് ഉമേഷ് രാജ് കൊല്ലപ്പെടുമ്പോള്‍ കൂടെ യുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റുമരിച്ചിരുന്നു. പരിക്കേറ്റ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പിന്നീട് മരിച്ചു. ഈ കേസില്‍ ഏഴ് പ്രതികളാണുണ്ടായിരുന്നു. യുപി പൊലീസ് പ്രതികള്‍ക്ക് വേണ്ടി വല വീശി. ഒരാളെ ബിഹാറില്‍ നിന്ന പിടികൂടി. അന്ന് അക്രമികളുടെ കാറോടിച്ച ഷൂട്ടര്‍ അബ്ബാസ് യുപി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു. ഇന്ന് രണ്ടാമത്തെ പ്രതിയും ഏറ്റുമുട്ടിലില്‍ മരിച്ചു. പ്രയാഗ് രാജില്‍ വെച്ചാണ് ഇവരെ പിടിക്കാനെത്തിയ പൊലീസ് സംഘതിതന് നേരെ ഇവര്‍ നിറയൊഴിച്ചത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വിജയ് ഉസ്മാനാണ് മരിച്ചത്. ഇയാളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പ്രയാഗ് രാജ് ആശുപ്ത്രിയിലേക്ക് മാറ്റി. നേരത്തെ 50,000 രൂപ വീതമായിരുന്നു ഇവരുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് രണ്ടര ലക്ഷമാക്കി ഉയര്‍ത്തി. മതപരിവര്‍ത്തനം ചെയ്ത ഉസ്മാനായി മാറിയ വിജയ് ആണ് കൊല്ലപ്പെട്ടത്. ആതിഖിന്‍െ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു ഇയാള്‍. ബാക്കിയുള്ള പ്രതികള്‍ ഒളിവിലാണ്. അവരെ ജീവനോടെ പിടിക്കാനുള്ള യത്‌നത്തിലാണ യു.പി പൊലീസ്. സമാജ് വാദി എം.എല്‍,എ ആയിരുന്ന മാഫിയ തലവന്‍ ആതിഖിന്റെ മകന്‍ ആസാദ് , ഗുലാം മുസ്ലിം, സബിര്, അര്‍ബാദ്, അര്‍മാന്‍ എന്നിവരാണ് പിടിയിലാകാനുള്ളത്.

യു.പിയിലെ ജനങ്ങള്‍ക്ക് ഇപ്പോഴാണ് ഭരണകൂടത്തില്‍ വിശ്വാസം വരുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ തണലില്‍ അത്രയ്ക്ക് മാത്രമാണ് യു.പിയില്‍ മാഫിയ സംഘം വളര്‍ന്നിരുന്നത്. ജയിലില്‍ നിന്നും അവര്‍ക്ക് മാഫിയ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നു. യോഗി സര്‍ക്കാരിന്റെ കനത്ത നടപടികള്‍ ജനങ്ങളിള്‍ ആത്മവിശ്വാസമുണ്ടാക്കിയിരുക്കുകയാണ്. എന്തുകൊണ്ടും നല്ല ഭരണമാണ് ആദിത്യനാഥ് നടത്തുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ എന്ന പോലെ ഈസ് ഓഫ് സ്റ്റാര്‍ട്ടിംഗ് ബിസിനസ്സും കൊണ്ടുവന്നിരിക്കുകയാണ് ആദിത്യനാഥ്. ലക്ഷക്കണക്കിന് ചെറുകിട വ്യവസായ യൂണിറ്റുകളാണ് യുപിയില്‍് പ്രവര്‍ത്തനമാരംഭിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ വ്യാവസായിക നിക്ഷേപമാണ് യുപിയിലേക്കൊഴുകുന്നത്. മാഫിയകള്‍ക്കും അവരെ പിന്തുണയ്ക്കുന്ന സമാജ് വാദി പാര്‍ട്ടിക്കും യോഗി മുന്നറിയിപ്പ് നല്‍കി. മാഫിയ പ്രവര്‍ത്തനം നിറുത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ വിജയ് ഉസ്മാന്റെയും ഷൂട്ടര്‍ അബ്ബാസിന്റെയും ഗതിവരുമെന്നുമാത്രം.

Related posts:

Leave a Reply

Your email address will not be published.