ലിവിംഗ് ടുഗദർ ബന്ധങ്ങൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തണം: സുപ്രീംകോടതിയിൽ പൊതു താത്പര്യ ഹർജി

1 min read

ന്യൂഡൽഹി : ലിവിംഗ് ടുഗദർ ബന്ധങ്ങൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതിയിൽ പൊതു താത്പര്യ ഹർജി. ഇതിനായി ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും തയ്യാറാക്കാൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
ഇത്തരം ബന്ധങ്ങൾക്ക് നിയമങ്ങളും മാർഗനിർദ്ദേശങ്ങളും ഇല്ലാത്തതിനാൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ വലിയ വർദ്ധന ഉണ്ടായിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ശ്രദ്ധ വാൽക്കർ ഉൾപ്പെടെ സ്ത്രീകൾ പങ്കാളികളാൽ കൊല്ലപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി.
ലിവിംഗ് ടുഗദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്താൽ വൈവാഹിക നില, ക്രിമിനൽ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് പങ്കാളികൾക്ക് പരസ്പരവും സർക്കാരിനും കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നു. നമ്മുടെ രാജ്യത്ത് ഇത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ കൃത്യമായ എണ്ണം കണ്ടെത്താൻ ഡാറ്റാബേസ് തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകാനും പൊതു താത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്. അഭിഭാഷക മമതാ റാണിയാണ് ഹർജി നൽകിയത്.

Related posts:

Leave a Reply

Your email address will not be published.