സാമൂഹ്യക്ഷേമ പെന്‍ഷന്‍ : വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് ഈ മാസം മാര്‍ച്ച് മുതലുള്ള പെന്‍ഷന്‍ മുടങ്ങും. പിന്നീട് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെങ്കിലും കുടിശ്ശിക നല്‍കില്ല. പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം വന്നത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്. വില്ലേജ് ഓഫീസര്‍മാരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
കര്‍ഷകതൊഴിലാളി പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിങ്ങനെയുള്ളക്ഷേമപെന്‍ഷനുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. പ്രതിമാസം 1600 രൂപയാണ് പെന്‍ഷന്‍.
40.91 ലക്ഷംപേരാണ് സംസ്ഥാനത്ത്  ഇതുവരെക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നത്. ഇതില്‍ 10 ലക്ഷംപേര്‍ ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് വിവരം. സര്‍ക്കാര്‍നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ക്ഷേമപെന്‍ഷന്‍ നല്‍കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനുവേണ്ടിയാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Related posts:

Leave a Reply

Your email address will not be published.