ആത്മ നിര്‍ഭരഭാരതത്തിന്റെ മുഖ്യധാരയില്‍ ഭിന്നശേഷി സമൂഹവും ഉണ്ടാകും: വി.മുരളീധരന്‍

1 min read

തിരുവനന്തപുരം:പൊതുഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ രാജ്യത്ത് അതിവേഗം നടന്നുവരുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണം കൂട്ടായ ഉത്തരവാദിത്തമെന്നും വി.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മോഹന്‍ അഖിലേന്ത്യാ ഭിന്നശേഷി കലാമേളയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഭിന്നശേഷി ജനതയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ സമൂലമായ മാറ്റം വരുത്താന്‍ സമ്മോഹന്‍ കലാമേളക്ക് സാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡിഫറെന്റ് ആര്‍ട്ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കാന്‍ കൂടുതല്‍ ഇടപെടല് നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷി സമൂഹത്തിന് വിദ്യാഭ്യാസ സാമ്പത്തിക പുനരധിവാസം ഉറപ്പുനല്‍കുന്ന ഭിന്നശേഷി നയം ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നൈപുണ്യ വികസന പരിപാടികളിലൂടെ ഈ സമൂഹത്തിന്റെ അതിജീവനവും ഉപജീവനവും ഉറപ്പുവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുയാത്ര വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനുള്ള പദ്ധതികള്‍ നടന്നുവരുന്നുണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു. ആത്മനിര്‍ഭരഭാരതം ഭിന്നശേഷി സമൂഹത്തിന്റെ കൂടി സൃഷ്ടിയായിരിക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

സമ്മോഹനവേദിയില്‍ ഭിന്നശേഷികുട്ടികളുടെ ധൈര്യത്തെയും നേട്ടങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ കീഴില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും വി.മുരളീധരന്‍ പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.