മാഫിയകളെ കുഴിച്ചുമൂടുമെന്ന് യോഗി ആദിത്യ നാഥ്

1 min read

ലക്‌നൗ -ഉത്തര്‍പ്രദേശില്‍ നിന്ന ് മാഫിയ സംഘങ്ങളെ ഇല്ലാതാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ബി.എസ്.പി എം.എല്‍.എ യായിരുന്ന രാജുപാലിന്റെ കൊലപാതക ക്കേസിലെ സാക്ഷിയായ ഉമേഷ് പാലിനെയും അംഗരക്ഷകനെയും മാഫിയ സംഘം വെടിവച്ചു കൊന്നതിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു യോഗി. കുറ്റകൃത്യങ്ങളോട് യു.പി. സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല. മാഫിയകളെ യു.പിയുടെ മണ്ണില്‍ കുഴിച്ചുമൂടും. കുറ്റവാളികളെ സമാജ് വാദി പാര്‍ട്ടിയാണ് സഹായിക്കുന്നത്. ഇവര്‍ പ്രൊഫഷണല്‍ കുറ്റവാളികളുടെ രക്ഷാകര്‍ത്താക്കളാണെന്നും യോഗി കുറ്റപ്പെടുത്തി.

പ്രയാഗ് രാജിലെ ബി.എസ്.പി എം.എല്‍.എ ആയിരുന്ന രാജുപാലിനെ മാഫിയ തലവനും പിന്നീട് രാഷ്ട്രീയത്തിലേക്ക് വന്നയാളുമായ അതീഖ് അഹമ്മദാണ് 2005ല്‍കൊലപ്പെടുത്തിയത്. മാഫിയ തലവനായ റഹ്മാന്‍ എസ്.പിയില്‍് ചേര്‍ന്ന് എം.എല്‍.എ യും എം.പിയുമായി. ഇയാള്‍ ഇപ്പോള്‍ ഗുജറാത്ത് ജയിലിലാണ്. അതീഖ് അഹമ്മദിന്റെ സഹോദരനെയാണ് രാജുപാല്‍ 2004 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. അതിനാണ് രാജുപാലിനെ കൊന്നത്. ഇപ്പോള്‍ ഈ കേസിലെ മുഖ്യസാക്ഷിയെയും കൊലപ്പെടുത്തിയിരിക്കുന്നു. പ്രതികളെ ഒളിപ്പിച്ചത് സമാജവാദി പാര്‍ട്ടിയാണെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു. ആരായാലും മാഫിയ ഭരണം അനുവദിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.