ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 7ന്

1 min read

ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ ഈ വര്‍്ഷത്തെ പൊങ്കാല മാര്‍ച്ച് 7ന്് (കുംഭം23)ചൊവ്വാഴ്ച നടക്കും. പൊങ്കാല മഹോത്സവം 27ന് തിങ്കളാഴ്ച (കുംഭം 15)രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും.

പൊങ്കാല ദിവസം രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിന് മുന്നിലെ പന്തലില്‍ തോറ്റംപാട്ടുകാര്‍ കണ്്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധത്തിന് ശേഷം വിജയശ്രീലാളിതയായി വരുന്ന ദേവിയുടെ ഭാഗമാണ് വായിക്കുക. അതോടെ തന്ത്രി ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ ശാന്തിക്ക്്കൈമാറും. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകരും. തുടര്‍ന്ന് ദീപം സഹ മേല്‍ശാന്തിക്ക്് കൈമാറും. സഹമേല്‍ ശാന്തി ക്ഷേത്രത്തിന് മുന്‍ വശത്ത് ഒരുക്കിയ പണ്ടാര അടുപ്പിലേക്ക് തീപകരും. ഉച്ചയ്ക്ക് 2,.30ന് ഉച്ച പൂജയും പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും 300 പൂജാരിമാരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്.
കാപ്പ് കെട്ടി കുടിയിരുത്തി മൂന്നാം ദിവസം കുത്തിയോട്ട വ്രതം ആരംഭിക്കും.10 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുക. ഇവര്‍ വ്രതശുദ്ധിയോടെ ഏഴ് ദിവസം ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ താമസിക്കും.
പൊങ്കാല ദിവസം പുതുവസ്ത്രങ്ങളുമണിഞ്ഞ് തലയില്‍ പുഷ്പ കിരീടം ചൂടി താലപ്പൊലിയുമായി ബാലികമാര്‍ ബന്്ധുക്കളായി സ്ത്രീജനങ്ങളോടൊത്ത് ദേവിയുടെ തിരുസന്നിധിയില്‍ താലം പൊലിക്കും.

ഉത്സവത്തിന്റെ ഒമ്പതാം ദിവസം പൊങ്കാല കഴിഞ്ഞ് രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.വെണ്‍കൊറ്റക്കുട, ആലവട്ടം, വെഞ്ചാമരം, എന്നീ ചിഹ്നങ്ങളോടെയും സായുധ പൊലീസിന്റെ അകമ്പടിയോടെയും ആറ്റുകാല്‍ ദേവിയുടെ എഴുന്നള്ളത്ത് നടക്കും.
മാര്‍ച്ച് 8 ന് രാത്രി ര9.15ന് കാപ്പഴിച്ച കൂടിയിളക്കിയ ശേഷം രാത്രി ഒരു മണിക്ക് നടക്കുന്ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ 27ന് വൈകിട്ട് 6.30ന്് സിനിമാ താരം ഉണ്ണിമുകുന്ദന്‍ നിര്‍വഹിക്കും.

Related posts:

Leave a Reply

Your email address will not be published.