എഴുന്നള്ളിക്കാന്‍ ആന വേണ്ട പല്ലക്ക് മതി;വ്യത്യസ്ത തീരുമാനവുമായി തിരുവൈരാണിക്കുളം ക്ഷേത്രം

1 min read

കൊച്ചി : ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് ആനയ്ക്ക് പകരം പല്ലക്ക്. തിരുവൈരാണിക്കുളം ക്ഷേത്രത്തിലാണ് വിളക്കിനെഴുള്ളിപ്പിന് പല്ലക്ക് ഉപയോഗിക്കാന്‍ ക്ഷേത്രം ട്രസ്റ്റ് തീരുമാനം എടുത്തത്. ആനകള്‍ ഇടഞ്ഞ് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ക്ഷേത്രം ഭാരവാഹികള്‍ മാറി ചിന്തിച്ചത്.

ഫെബ്രുവരി 23ന് ആരംഭിച്ച ഉത്സവ ചടങ്ങുകളുടെ ഭാഗമായി അത്താഴ പൂജക്ക് ശേഷമുള്ള വിളക്കിനെഴുന്നള്ളിപ്പിന് തേക്ക് മരത്തില്‍ തീര്‍ത്ത പല്ലക്ക് ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. ക്ഷേത്ര ട്രസ്റ്റ് അംഗവും ദാരുശില്പ കലയില്‍ വിദഗ്ദ്ധനുമായ പിആര്‍ ഷാജികുമാര്‍ വഴിപാടായാണ് പല്ലക്ക് സമര്‍പ്പിച്ചത്.

നിരവധി ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷത്തിന്റെ പ്രൗഢിയും ആഹ്‌ളാദവും ഇല്ലാതാക്കി എഴുന്നള്ളിപ്പിനെത്തുന്ന ആനകള്‍ അപകടകാരികളാകുന്നതിനെ തുടര്‍ന്നാണ് ഇറക്കി പൂജക്കും വിളക്കിനെഴുന്നള്ളിപ്പിനും ആനകളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി നാളെ മുതല്‍ ഇറക്കി പൂജക്കായി വാഹനത്തില്‍ തയ്യാറാക്കിയ അലങ്കരിച്ച രഥം ഉപയോഗിക്കും.

Related posts:

Leave a Reply

Your email address will not be published.