കാണാതായ യുവതിക്കായി പൊലീസിന്റെ തിരച്ചില്‍; മൃതദേഹം കടല്‍ഭിത്തിയില്‍ വന്നടിഞ്ഞു
1 min readതൃശ്ശൂര്‍ : എറിയാട് യു ബസാറില്‍ നിന്നും കാണാതായ യുവതിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യു ബസാര്‍ കുഞ്ഞുമാക്കാന്‍ ചാലില്‍ അബ്ദുള്ളയുടെ മകള്‍ മുസീദയാണ് മരിച്ചത്. 29 വയസാണ് മുസീദയ്ക്ക്.
എറിയാട് ആറാട്ടുവഴി കടപ്പുറത്ത് കടല്‍ഭിത്തിയില്‍ വന്നടിഞ്ഞ നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചമുതലാണ് മുസീദയെ കാണാതായത്. മുസീദയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുസീദ അവിവാഹിതയാണ്. ഇവര്‍ക്ക് മാനസിക വെല്ലുവിളി നേരിട്ടിരുന്നു. ബന്ധുവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.