പങ്കാളിത്ത പെൻഷൻ: പാർട്ട്‌ടൈം ജീവനക്കാരിൽ നിന്ന് പണം പിരിക്കരുത്

1 min read

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പാർട്ട്‌ടൈം ജീവനക്കാർക്ക് ബാധകമല്ലാത്തതിനാൽ അവരിൽ നിന്ന് വിഹിതം ഈടാക്കുന്നത് മാർച്ച് 31നകം അവസാനിപ്പിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. തുടർന്നും പണം പിരിച്ചാൽ ആ വിഹിതം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സർക്കാരിന് അടയ്‌ക്കേണ്ടി വരും.
2013 ഏപ്രിൽ 1-നാണ് പങ്കാളിത്ത പെൻഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. ഈ കാലാവധിക്കുശേഷംകേരള സർവീസ് ചട്ടത്തിന്റെ പാർട്ട് 3ൽ പറയുന്ന തസ്തികയിൽ ജോലിക്കു പ്രവേശിക്കുന്നവർ സ്വാഭാവികമായും പദ്ധതിയുടെ ഭാഗമാകും. പാർട്ട്‌ടൈം ജീവനക്കാർ, പാർട്ട്‌ടൈം അധ്യാപകർ എന്നിവർക്ക് കണ്ടിജന്റ് എംപ്ലോയീസ് റൂളാണ് ബാധകമായിട്ടുള്ളത്. അവർക്ക് സ്റ്റാറ്റിയൂട്ടറി പെൻഷനാണ്. എന്നാൽ പാർട്ട്‌ടൈം ജീവനക്കാരിൽ നിന്നും പല വകുപ്പുകളും 10% തുക ഈടാക്കുന്നുണ്ട്. സർക്കാർ വഹിതമായി 10%ഉം നൽകുന്നുണ്ട്. ഇത് നിയമപരമല്ലെന്ന് വ്യക്തമാക്കിയിട്ടും തുടർ നടപടി എടുക്കാത്തതിനാലാണ് ഡിഡിഒമാരിൽ നിന്ന് തുക ഈടാക്കുമെന്ന് ഉത്തരവിറക്കിയത്.

Related posts:

Leave a Reply

Your email address will not be published.