കെ.ടി.യു വിസി : സര്‍ക്കാര്‍ ലിസ്റ്റില്‍ യോഗ്യരെ ഒഴിവാക്കി

1 min read

തിരുവനന്തപുരം : എ.പി.ജി. അബ്ദുള്‍കലാം കേരള സാങ്കേതിക സര്‍വകലാശാല ആക്ടിംഗ് വൈസ് ചാന്‍സലറെ നിയമിക്കാനായി ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പട്ടികയില്‍ യോഗ്യരായവരെ ഒഴിവാക്കി. ഗ്രഡേഷന്‍ ലിസ്റ്റില്‍ നിന്നാണ് യോഗ്യരായവരെ ഒഴിവാക്കി സ്വന്തക്കാരെ തിരുകികയറ്റിയത്.

നിലവില്‍ എന്‍ജിനീയീറിംഗ് കോളേജ് അദ്ധ്യാപകരുടെ സര്‍വീസ് , വിദ്യാഭ്യാസ യോഗ്യത എന്നിവ കണക്കിലെടുത്ത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് 2009 ലായിരുന്നു ഗ്രഡേഷന്‍ ലിസ്റ്റ് തയ്യാറാക്കിയത്. ഈ പട്ടികയുടെ കരട് പ്രസിദ്ധപ്പെടുത്തുകയും പിന്ന്ീട് ആക്ഷേപമുള്ളവര്ക്ക് അവരുടെ പരാതി നല്‍കാന്‍ സമയം നല്‍കുകയും ചെയ്തിരുന്നു. അവ കൂടി പരിഗണിച്ച ശേഷം തയ്യാറാക്കിയ ഗ്രഡേഷന്‍ ലിസ്റ്റ് സര്‍ക്കാര്‍ അംഗീകരിക്കുകയും ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ പട്ടികയിലുള്ള ഒട്ടേറെ പേര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

നിലവില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ ടി.പി. ബൈജൂഭായി ആണ് ഒന്നാം റാങ്കുകാരി.1990 ഒക്ടോബര്‍ 20ന് സര്‍വീസില്‍ കയറിയ ഇവര്‍ 2002 ഫെബ്രുവരി 11നാണ് പ്രൊഫസര്‍ ആയത്. ഇവരുടെ പേര് ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലുണ്ട്. ഗ്രഡേഷന്‍ ലിസ്റ്റില്‍ രണ്ടാം റാങ്കുകാരിയായി ഇതേ വിഭാഗത്തിലെ എം.ജെ.ജലജ1991 ജൂലൈ 3 ന് സര്‍വീസില്‍ കയറുകയും 2002 നവംബര്‍ 13ന് പ്രൊഫസര്‍ ആവുകയും ചെയ്തു. എന്നാല്‍ രണ്ടാം റാങ്ക്ുകാരിയായ ജലജയെ ഒഴിവാക്കി മൂന്നാം റാങ്കുകാരിയായ വൃന്ദ വി.നായരെയും ഒമ്പതാം റാങ്കുകാരനെയുമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

Related posts:

Leave a Reply

Your email address will not be published.