ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും

1 min read

തിരുവനന്തപുരം :ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. ഒരു മാസത്തെ കുടിശ്ശിക നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. ഡിസംബർ മാസത്തെ പെൻഷനാണ് നൽകുക. ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ 900 കോടി രൂപയാണ്‌ വേണ്ടത്.
സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് തുക നൽകുന്നത്. 2000 കോടി രൂപ ആവശ്യപ്പെട്ടതിൽ 1300 കോടി രൂപയേ ലഭിച്ചുള്ളൂ. അതുകൊണ്ട് ഒരു മാസത്തെ കുടിശ്ശിക മാത്രം നൽകാൻ ഉത്തരവായി. ജനുവരി മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്.

Related posts:

Leave a Reply

Your email address will not be published.