പകുതിയിലധികം അംഗങ്ങളും സ്ത്രീകൾ; പക്ഷേ സംസ്ഥാന കമ്മിറ്റിയിൽ സ്ത്രീകൾ വേണ്ടെന്ന് ലീഗ്‌ നേതൃത്വം

1 min read

കോഴിക്കോട് : പാർട്ടിയുടെ മൊത്തം അംഗങ്ങളിൽ 51% സ്ത്രീകൾ ആണെങ്കിലും ഭാരവാഹി തലത്തിലേക്ക് സ്ത്രീകളെ വേണ്ടെന്ന് ലീഗ്‌നേതൃത്വം. കഴിഞ്ഞ ദിവസം കോഴിക്കോട്‌ ചേർന്ന മുസ്ലിംലീഗ് പ്രവർത്തക സമിതിയോഗത്തിന്റേതാണ് തീരുമാനം.
പാർട്ടി അംഗങ്ങളിൽ 51 ശതമാനവും സ്ത്രീകളാണ്. പുതിയതായി എത്തിയ രണ്ടര ലക്ഷം അംഗങ്ങളിൽ കൂടുതലും സ്ത്രീകൾ തന്നെ. എന്നാൽ നേതൃനിരയിലേക്ക് സ്ത്രീകൾ വേണ്ടെന്ന നിലപാടിലാണ് പാർട്ടി. സ്ത്രീകൾക്കുവേണ്ടി പാർട്ടിക്കുള്ളിൽ തന്നെ വേറൊരു സംഘടന ഉണ്ടാക്കിയിട്ടുണ്ടെന്നും അവർ അവിടെ പ്രവർത്തിച്ചാൽ മതിയെന്നുമാണ്‌ നേതൃത്വത്തിന്റെ തീരുമാനം.
സംസ്ഥാന കമ്മിറ്റിയുടെ അവസാന യോഗം മാർച്ച് 3നാണ്. അടുത്ത ദിവസം തന്നെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വരും. ഈ മാസം 28നു മുമ്പ് എല്ലാ ജില്ലാ കമ്മിറ്റികളും നിലവിൽ വരും. സംസ്ഥാന ഭാരവാഹികളായി 19 പേരുണ്ടാകുമെങ്കിലും വനിതകളെ പരിഗണിക്കില്ല. വനിതകൾക്ക് പ്രവർത്തിക്കാനാണ് വനിതാലീഗ്. ഈ സംഘടനയിൽ അവർ പ്രവർത്തിച്ചാൽ മതി. രണ്ട് കൂട്ടർക്കും രണ്ട് സംഘടന തന്നെയാണെന്നാണ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.