തുര്‍ക്കിക്ക് സഹായഹസ്തവുമായി തിരിച്ച ഇന്ത്യന്‍ ആര്‍മി കമാന്‍ഡോ മെഡിക്കല്‍ ടീം മടങ്ങിയെത്തി

1 min read

ന്യൂഡല്‍ഹി : ഭൂകമ്പത്തില്‍ തകര്‍ന്നുപോയ തുര്‍ക്കിക്ക് സഹായഹസ്തവുമായി തിരിച്ച ഇന്ത്യന്‍ ആര്‍മി കമാന്‍ഡോ മെഡിക്കല്‍ ടീം മടങ്ങിയെത്തി.
ഭൂകമ്പ മേഖലയില്‍ 12 ദിവസത്തെ സേവന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് സംഘം ഇന്ന് പുലര്‍ച്ചെ 02: 15ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയത് .

സഹായ ഹസ്തവുമായി തുര്‍ക്കിക്ക് തിരിക്കാനുള്ള നിര്‍ദ്ദേശം കിട്ടി 15 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്നും ഇന്ത്യന്‍ എയര്‍ഫോര്‍സിന്റെ പ്രത്യേക വിമാനത്തില്‍ (IL) പറന്നുയര്‍ന്ന 60 പാരാ ഫീല്‍ഡ് ഹോസ്പിറ്റലിലെ 100 പേര്‍ അടങ്ങിയ ആര്‍മി മെഡിക്കല്‍ കമാന്‍ഡോ ടീമും, മേജര്‍ (ഡോക്ടര്‍) ബീന തിവാരിയും ദേശീയ മധ്യമങ്ങള്‍ക്കൊപ്പം അന്തര്‍ദേശീയ തലത്തിലും ശ്രദ്ധ നേടിയിരുന്നു.

12 ദിവസത്തെ പ്രവര്‍ത്തനത്തില്‍ ഭൂകമ്പത്തില്‍ അകപ്പെട്ട 1700ല്‍ പരം ആതുരര്‍ക്ക് മെഡിക്കല്‍ സഹായം എത്തിച്ചു.

ശിവശങ്കര്‍ ആലപ്പുഴ, രാജേഷ് പാലക്കാട്, സുജിത് പാലക്കാട്, രാജേഷ് ചന്ദ്രന്‍ കൊല്ലം, നിഖില്‍ രാജ് കൊല്ലം, ഷനിഫ് വയനാട്, ആദിത്യന്‍ തൃശ്ശൂര്‍, അഖില്‍ കാസറകോഡ് എന്നീ എട്ട് മലയാളികളും സംഘത്തില്‍ ഉണ്ടായിരുന്നു .

Related posts:

Leave a Reply

Your email address will not be published.